ഓൺലൈനായി ഡാറ്റ എൻട്രി ജോലി ചെയ്താൽ പണം നൽകാം എന്ന വാഗ്ദാനം നൽകി വിശ്വസിപ്പിച്ച ശേഷം ഡാറ്റ അയച്ച് നൽകുകയും അപ്രകാരം ഡാറ്റ എൻട്രി ജോലി പൂർത്തിയാക്കി ശമ്പളം അയക്കുന്നതിന് ടാക്സ് ഇനത്തിൽ പണം ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രതിയായ രഞ്ജിത്തിനെ തെലുങ്കാന സംസ്ഥാനത്തുനിന്നും തൃശ്ശൂർ സിറ്റി സൈബർ ക്രൈം പോലീസ് പിടികൂടി. തൃശ്ശൂർ കിള്ളിമംഗലം മോസ്‌കോ സെന്റർ സ്വദേശിയാണ് ഇയാൾ. പ്രതി ഉൾപ്പെടുന്ന തട്ടിപ്പു സംഘം വിവിധ സോഷ്യൽ മീഡിയകളിലൂടെ ഡാറ്റ എൻട്രി ജോലി ചെയ്താൽ പണം നൽകാം എന്ന വാഗ്ദാനം നൽകി വിശ്വസിപ്പിച്ച ശേഷം ഉദ്യോഗാർത്ഥികൾക്ക് ഡാറ്റ അയച്ച് നൽകും. ഡാറ്റ എൻട്രി ജോലി പൂർത്തിയാക്കി ശമ്പളം ആവശ്യപ്പെടുന്ന സമയം Tax ഇനത്തിൽ തുക ആവശ്യപ്പെടുകയും, ആയതു നൽകിയാൽ മാത്രമേ ജോലി ചെയ്തതിന്റെ ശമ്പളം തരികയുള്ളൂ എന്ന് പറഞ്ഞ് പണം തട്ടിയെടുത്ത് ശമ്പളം നല്കാതെ തട്ടിപ്പു നടത്തുന്നതാണ് ഇവരുടെ പ്രവർത്തന രീതി. ഇത്തരത്തിൽ പ്രതികൾ ആവശ്യപ്പെട്ട പ്രകാരം Data Entry Work ചെയ്യുകയും ടാക്സ് ഇനത്തിൽ 35100 രൂപ അയച്ചുകൊടുത്ത് തട്ടിപ്പിനിര...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.