പോസ്റ്റുകള്‍

ഓഗസ്റ്റ് 19, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇന്ന് വലിയോറ പുത്തനങ്ങാടിയിൽ സൂര്യന് ചുറ്റും രൂപപെട്ട അപ്പൂർവ വളയത്തിന്റെ video കാണാം

ഇമേജ്
ഇന്ന് സൂര്യന് ചുറ്റും രൂപപെട്ട അപ്പൂർവ വളയം കാണാം 

താനൂരിൽ ബേക്കറിയിൽനിന്ന് പണം കിട്ടിയില്ല;കള്ളൻ ചാക്കിലാക്കിയത് 35,000 രൂപയുടെ പലഹാരം..!!

ഇമേജ്
പണം കിട്ടാതെ നിരാശനായപ്പോഴാണ് ഹൽവ,ബിസ്കറ്റ്,ചോക്ലേറ്റും. എന്നിവയും  തിരഞ്ഞെടുത്ത് ചാക്കിലാക്കി കടന്നത്. താനൂർ: താനാളൂരിൽ ബേക്കറിയിൽ കയറിയ കള്ളൻ കാശൊന്നും കിട്ടാതായപ്പോൾ 6 ചാക്കിലായി മധുര പലഹാരങ്ങളുമായി കടന്നു. ജ്യോതി നഗർ കോളനി കുറ്റിക്കാട്ടിൽ അഹമ്മദ്‌ അസ്‌ലമിനെയാണ് (24) സംഭവത്തിൽ അറസ്റ്റ് ചെയ്തത്. പകരയിൽ അധികാരത്ത് അഹമ്മദിന്റെ അസ്‌ലം ബേക്കറിയിലാണ് മധുര മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി 12നും പുലർച്ചെ 1.30നും ഇടയ്ക്കു കടയുടെ ഗ്രിൽ തകർത്ത് അകത്തു കയറിയാണ് മോഷണം. പണം കിട്ടാതെ നിരാശനായപ്പോഴാണ് ഹൽവ, ബിസ്കറ്റ്, ഈത്തപ്പഴം എന്നിവയും വിലയേറിയ ചോക്ലേറ്റും തിരഞ്ഞെടുത്ത് ചാക്കിലാക്കി കടന്നത്. പ്രതിയെ 24 മണിക്കൂറിനകം വേങ്ങരയിൽവച്ച് പൊലീസ് സംഘം പിടിച്ചു. ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തിയിരുന്നു. നമ്പർ വ്യക്തമല്ലെങ്കിലും അന്വേഷണ സംഘം മേഖലയിലെ ഇരുനൂറോളം ഓട്ടോകൾ പരിശോധിച്ചു. ഓട്ടോ ഡ്രൈവറായ പ്രതി മുഖം മറച്ചാണ് കടയുടെ അകത്തു കയറിയത്. മൊത്തം 35,000 രൂപ വിലവരുന്ന പലഹാരങ്ങളാണ് ഓട്ടോയിൽ കയറ്റി കൊണ്ടുപോയത്. മിക്കതും വീട്ടിൽ നിന്ന് പൊലീസ് കണ

പാണ്ടികശാലയിലെ ഡ്രൈനേജ് നിർമ്മാണം പൂർത്തിയായി ഉത്ഘാടനം ഉടൻ

ഇമേജ്
     വേങ്ങര പഞ്ചായത്ത്‌ പതിനേഴാം വാർഡിൽ പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടുപയോഗിച്ച്നിർമ്മിക്കുന്ന വേങ്ങര -കൂരിയാട് PWD റോഡിലെ പാണ്ടികശാല -അംഗൻവാടി300മീറ്റർ ഡ്രൈനേജ് നിർമ്മാണംപൂർത്തിയായി. ഇതിന്റെ ഉത്ഘാടനം ഉടനെ ഉണ്ടാവുമെന്ന് വാർഡ് മെമ്പർ യൂസുഫലി വലിയോറ അറിയിച്ചു .ഇതോടെ പാണ്ടികശാല യിലെ വെള്ളക്കെട്ട് പ്രശ്നത്തിന് ഒരുപരിധി വരെ പരിഹാരമാവും.സ്ഥലം  MLA  P. K.കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ശ്രമഫലമായി പൊതുമരാമത്ത് വകുപ്പിനെ 20ലക്ഷം രൂപയുടെ ഫണ്ട്ഉപയോഗിച്ചാണ് പണിനടത്തിയത് 

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

ഇമേജ്
MORNING NEW 19/07 /2022 വെള്ളി | 1198 | ചിങ്ങം 3 | കാർത്തിക ╌╌╌╌╌╌╌╌╌╌╌╌╌╌╌╌ ◾മരുന്നു കുറിച്ചു നല്‍കാന്‍ മരുന്നു കമ്പനികള്‍ ഡോക്ടര്‍മാര്‍ക്കു വന്‍തുക പാരിതോഷികവും സൗജന്യങ്ങളും നല്‍കുന്നതു തടയണമെന്നും പത്തു ദിവസത്തിനകം കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും സുപ്രീം കോടതി. പാരസെറ്റമോള്‍ ഗുളികയായ 'ഡോളോ 650' രോഗികള്‍ക്കു കുറിച്ചു നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് ആയിരം കോടി രൂപയുടെ പാരിതോഷികങ്ങളും സമ്മാനങ്ങളും നല്‍കിയെന്ന വെളിപെടുത്തല്‍ ഗുരുതരമെന്ന് സുപ്രീം കോടതി. ആദായനികുതി വകുപ്പ് ഇക്കാര്യം കണ്ടെത്തിയിരുന്നു. വിഷയം ഉന്നയിച്ച് മെഡിക്കല്‍ റെപ്രസന്റേറ്റീവുമാരുടെ സംഘടനയാണ് കോടതിയെ സമീപിച്ചത്. ◾വിഴിഞ്ഞം തുറമുഖ നിര്‍മാണംമൂലം വഴിയാധാരമാകന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. പുനരധിവാസത്തിന് അധികമായി വേണ്ട മൂന്ന് ഏക്കര്‍ സ്ഥലംകൂടി ഏറ്റെടുക്കുന്നതു ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച യോഗം ചേരും. ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ സമരക്കാരെ ചര്‍ച്ചയ്ക്കു ക്ഷണിച്ചു. ഏഴു വിഷയങ്ങളില്‍ ഉറപ്പു ലഭിച്ചാലേ സമരം അവസാനിപ്പിക്കൂവെന്നു സമരസമിതി.

Fish