ഭാര്യയോടൊപ്പം ഉള്ള കിടപ്പറ രംഗങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു: പുളിക്കൽ ഒളവട്ടൂർ സ്വദേശി അറസ്റ്റിൽ കൊണ്ടോട്ടി:ഭാര്യയുമായുള്ള ലൈംഗികബന്ധത്തിന്റെ ചിത്രങ്ങൾ എടുത്ത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്ത് പണം വാങ്ങിയ കേസിൽ മലപ്പുറം സ്വദേശിയെ കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുളിക്കൽ ഒളവട്ടൂർ ചോലക്കരമ്മൻ വീട്ടിൽ സുനിൽ കുമാർ (42) ആണ് പിടിയിലായത്. ഏഴുമറ്റൂർ സ്വദേശിനിയായ 40കാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഏഴുമറ്റൂർ സ്വദേശിനിയെ അമ്പലപ്പുഴ ക്ഷേത്രത്തിൽ വച്ച് 2020 ഫെബ്രുവരി 24 നാണ് ഇയാൾ വിവാഹം കഴിച്ചത്.ശേഷം, പലയിടങ്ങളിൽ കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. അമ്പലപ്പുഴയിലെ ലോഡ്ജിലും യുവതിയുടെ വീട്ടിൽ വച്ചും പ്രതിയുടെ മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടിൽ താമസിപ്പിച്ച് പൂട്ടിയിട്ടും ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയും ചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. ഇയാളുടെ സുഹൃത്തുക്കളായ മറ്റ് ആറ് പ്രതികൾക്ക് ചിത്രങ്ങൾ കൈമാറുകയും അവർ അത് സോഷ്യൽ മീഡിയയിലും മറ്റും പ്രചരിപ്പിക്കുകയും ചെയ്തു.ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജ...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.