മത്സ്യ മഴയെ കുറിച്ചും, ആസിഡ് മഴയെ കുറിച്ചും കേട്ടിട്ടുണ്ടാകും. എന്നാല് മത്സ്യങ്ങള്ക്ക് പകരം മൃഗങ്ങളോ ജന്തുക്കളോ ആണ് മഴക്കൊപ്പം പെയ്യുന്നത് എങ്കിലോ? തെലങ്കാനയിലാണ് കഴിഞ്ഞ വെള്ളിയാഴ്ച മൃഗമഴ എന്ന പ്രതിഭാസം ഉണ്ടായത്. ജനങ്ങൾക്ക് ഇതുവരെ കാണാത്ത ഒരു പ്രതിഭാസമായിരുന്നു ഇത്. ആകാശത്തില് നിന്ന് വീണത് തവളകള്, ഞണ്ടുകള് എന്നിവയായിരുന്നു. ഒപ്പം ആകാശത്തുനിന്ന് മത്സ്യങ്ങളും വീണു. ജഗ്തിയാല് പട്ടണത്തിലെ സായ് നഗറിലാണ് സംഭവം. വെള്ളിയാഴ്ചയും ശനിയാഴ്ചയും ആകാശത്ത് നിന്ന് ജലജീവികള് മഴയായി വര്ഷിക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ആളുകള് ഭയന്നു. പ്രദേശത്ത് ആ ദിവസങ്ങളില് ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇത്തരം സംഭവങ്ങള് നമ്മുടെ രാജ്യത്ത് കുറവാണെങ്കിലും, ലോകത്തിന്റെ പല ഭാഗത്തും ഇത് സംഭവിക്കാറുണ്ട്. ഇതിന് കാരണമെന്ന് പറയപ്പെടുന്നത് ഒരു അപൂര്വ കാലാവസ്ഥാ പ്രതിഭാസമാണ്. ഞണ്ട്, ചെറിയ മത്സ്യങ്ങള്, തവളകള് തുടങ്ങിയ ചെറിയ ജലജീവികളെ വാട്ടര് സ്പൗട്ടുകള് ( നീർച്ചുഴി സ്തഭം ) വലിച്ചെടുക്കുകയും, പിന്നീട്, വാട്ടര് സ്പൗട്ടിന് ശക്തി നഷ്ടപ്പെടുമ്പോള്, ജീവികള് മഴയായി വര്ഷിക്ക...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.