പുത്തനങ്ങാടി: വേങ്ങര ഗ്രാമ പഞ്ചായത്തിലെ 2021-22 സാമ്പത്തിക വർഷത്തിലെ തനത് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ ബയോബിൻ പദ്ധതിയുടെ വിതരണോദ്ഘടനം വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് ൻറ്റെ അദ്യക്ഷതയിൽ ബ്ലോക്ക് മെമ്പർ സുഹിജാ ഇബ്രാഹിം വാർഡിലെ ഗുണഭോക്താക്കൾക്ക് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ബയോബിൻ അടുക്കളമാലിന്യങ്ങളെ പ്രകൃതിദത്തമായ വിഘടന സംവിധാനം വഴി ബാക്റ്റീരിയയെ ഉബയോഗിച്ച് ജൈവ വളമാക്കി മാറ്റുന്നു. വാർഡിൽ നിന്നും മുൻകൂട്ടി അപേക്ഷസ്വീകരിച്ച 150തോളം വരുന്ന വീടുകളിലേക്കാണ് ബയോബിൻ വിതരണം ചെയ്യുന്നത്. അൻവർ മാട്ടിൽ,അലി എ.കെ, യൂനസ് കെ, ഹാരിസ് ഇ.വി, സുഹൈയിൽ, മുസ്തഫ കെ, മുഹമ്മദ് പാറയിൽ, അലി എ.കെ,തുടങ്ങിയവർ പങ്കെടുത്തു.
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.