മറിമായത്തിലെ സുമേഷേട്ടൻ, നടൻ വിപി ഖാലിദ് അന്തരിച്ചു

കൊച്ചി: നടൻ വി.പി. ഖാലിദ് അന്തരിച്ചു. കൊച്ചിൻ നാഗേഷ് എന്നാണ് ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത്. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന അദ്ദേഹം നാടകങ്ങളിൽ വേഷമിട്ടായിരുന്നു തുടക്കം. നാടകങ്ങളിൽ നടനായിരുന്ന അദ്ദേഹം പിന്നീട് സംവിധായകനും രചയിതാവുമായി. 1973ൽ പുറത്തിറങ്ങിയ പെരിയാറിലൂടെ സിനിമയിലെത്തി. ഫോർട്ടുകൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. മക്കൾ: ഷാജി ഖാലിദ്, ഛായാഗ്രാഹകൻ ഷൈജു ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ, ജിംഷി ഖാലിദ്.