പോസ്റ്റുകള്‍
ജൂൺ 23, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
A+ ക്കാർ സ്റ്റാറ്റസുകളിൽ ഒതുങ്ങി ജെസ്റ്റ് പാസായ കുഞ്ഞാക്കക്ക് ഫ്‌ളക്‌സും ഈ പത്താം ക്ലാസ്സുകാരനും സോഷ്യൽ മീഡിയയിൽ വൈറലുമാണ്

പരീക്ഷ ഫലം ഓരോന്നായി പുറത്തുവന്നു. പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയവരെ ഫ്ളക്സ് ബോർഡ് വെച്ച് ആഘോഷിക്കുന്നത് നമ്മുടെ നാട്ടിൽ ഒരു പതിവാണ്. എന്നാൽ ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഫ്ളക്സ് ബോർഡിലൂടെ സോഷ്യൽ മീഡിയയിൽ താരമായ കുഞ്ഞാക്കുവിനെ കുറിച്ചാണ്. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ജയിച്ചതിന് സ്വന്തം ഫോട്ടോ വെച്ച് ഫ്ളക്സ് അടിച്ചാണ് കുഞ്ഞാക്ക അതിനെ ആഘോഷമാക്കിയത്. ഈ ഫ്‌ളക്‌സും ഈ പത്താം ക്ലാസ്സുകാരനും സോഷ്യൽ മീഡിയയിൽ വൈറലാണ്. പത്തനംതിട്ട അങ്ങാടിക്കൽ സ്വദേശി കുഞ്ഞാക്ക എന്ന ജിഷ്ണുവാണ് ഇപ്പോൾ നാട്ടിലെ പ്രധാന താരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിൽ സോഷ്യൻ മീഡിയയിൽ തരംഗമായ ഒരു ഫ്ളക്സിന്റെ കഥയിലെ താരം കൂടിയാണ് ജിഷ്ണുവെന്ന കുഞ്ഞാക്കു. ഈ ഫ്ലക്സിൽ ചിരിച്ചോണ്ട് നിൽക്കുന്ന കുഞ്ഞാക്കു ആളൊരു നിസാരക്കാരനല്ല എന്നാണ് സോഷ്യൽ മീഡിയയിലെ പരക്കെയുള്ള സംസാരം. റിസൾട്ട് വന്ന് എല്ലാവരും എ പ്ലസ് കിട്ടിയതിന്റെ ഫ്ളക്സ് ബോർഡ് വെച്ചതുകണ്ടപ്പോൾ തനിക്കും ഒരു ആഗ്രഹം തന്റെ ഫോട്ടോയും ഇങ്ങനെ വെക്കണമെന്ന്. പക്ഷെ എല്ലാവരുടെയും കൂട്ടത്തിലല്ല ഒറ്റയ്ക്ക് വേണം കുഞ്ഞാക്കുവിന് ഫ്ളക്സ്. തന്റെ ഈ ആഗ്രഹം കുഞ്ഞാപ്പു സുഹൃത്തുക്കളോട് പങ