ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ 17, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇത് കുട്ടിക്കളിയല്ലേ എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ പലർക്കും തെറ്റി. ബുദ്ധിരാക്ഷസന്മാരെപ്പോലും കുഴപ്പിച്ച ചിത്രമാണിത്. ഒന്ന് ശ്രമിക്കാമോ?

നിങ്ങളെ ചിന്തിപ്പിച്ച് കുഴപ്പിക്കുന്ന ചിത്രങ്ങൾ എപ്പോഴെങ്കിലും മുന്നിൽപ്പെട്ടിട്ടുണ്ടോ? നിങ്ങൾ തിരയുകയും ആ ചിത്രങ്ങളിൽ ദൃശ്യമല്ലാത്തതും എന്നാൽ അവിടെത്തന്നെയുള്ളതുമായ കാര്യങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യാറുണ്ടോ? എന്തിനാണ് ഈ ആശയക്കുഴപ്പമുണ്ടാക്കുന്ന ചിത്രങ്ങൾ നിർമ്മിക്കുന്നതെന്ന് ചിന്തിച്ചാൽ, അത് നിങ്ങളുടെ തലച്ചോറിനെ പരീക്ഷിക്കാനാണ് എന്നാണു ഉത്തരം. അതാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ (optical illusion) കൊണ്ട് ഉദ്ദേശിക്കുന്നതും.  ഈ ചിത്രങ്ങൾ ഒപ്റ്റിക്കൽ ഇല്ല്യൂഷൻസ് എന്ന് എന്നറിയപ്പെടുന്നു. അവ പലപ്പോഴും നിങ്ങളുടെ ബുദ്ധിശക്തി പരിശോധിക്കുന്നതിനാണ് നിർമ്മിച്ചിരിക്കുന്നത്. അത് നിങ്ങളുടെ കണ്ണുകളെ വെല്ലുവിളിക്കുക മാത്രമല്ല, നിങ്ങളുടെ ക്ഷമ പരീക്ഷിക്കാനും ഉപകരിക്കും. അടുത്തിടെ, ഇന്റർനെറ്റിൽ ഒരു പുതിയ ചിത്രം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഇതിൽ മഞ്ഞ നിറമുള്ള കോഴിക്കുഞ്ഞുങ്ങൾക്കിടയിൽ നിന്നും അഞ്ച് നാരങ്ങകൾ കണ്ടെത്തുന്നതാണ് നിങ്ങളുടെ ലക്‌ഷ്യം. കിട്ടിയില്ലെങ്കിൽ ക്ലൂ ഇതാ പിടിച്ചോ (തുടർന്ന് വായിക്കുക) ഈ ചിത്രങ്ങൾ ഒപ്റ്റിക്കൽ ഇല്ല്യൂഷൻസ് എന്ന് എന്നറിയപ്പെടുന്നു. അവ പലപ്പോഴും നിങ്ങളുടെ ബുദ്ധിശക്തി...

നൂറനാട് എസ്ഐയെ ഗുണ്ട വടിവാളിന് വെട്ടി വീഴ്ത്തുന്ന CCTV ദൃശ്യങ്ങൾ ; വെട്ടേറ്റിട്ടും പരുക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ് ഐ പ്രതിയെ പിടികൂടി.

ചാരുംമൂട്: നൂറനാട് എസ്ഐ വി.ആർ.അരുൺകുമാറിനെ ആക്രമിച്ചത് തടി അറക്കാനായി ഉപയോഗിക്കുന്ന ഇരുതലമൂർച്ചയുള്ള വാൾ ഉപയോഗിച്ച്. സംഭവത്തിന് മണിക്കൂറുകൾക്ക് മുൻപാണ് പ്രതി വാൾ നിർമ്മിച്ചത്. നൂറനാട് തത്തം മുന്ന കല്ലുവിളകിഴക്കേതിൽ സുഗതനാണ് ഇരുതല മൂർച്ചയുള്ള വാളുപയോഗിച്ച് അരുൺകുമാറിനെ വെട്ടിയത്. മുൻവൈരാഗ്യത്താൽ പ്രതി എസ്ഐയെ കരുതിക്കൂട്ടി ആക്രമിച്ചതാണെന്ന് പൊലീസ് പറഞ്ഞു. യന്ത്രത്തിൽ ഘടിപ്പിക്കുന്നതരത്തിലുള്ള ഇരുതലമൂർച്ഛയുള്ള വാളാണ് ഉപയോഗിച്ചത്. ഈ വാളിനു പുതിയതായി പിടി വച്ചു പിടിപ്പിക്കുകയായിരുന്നുവെന്നു കണ്ടെത്തി. സുഗതന് വാൾ നിർമ്മിച്ച് നൽകിയ വ്യക്തിയെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴുത്തിന് നേരെ വീശിയ വാളിന് വിദഗ്ധമായ രീതിയിൽ പെട്ടെന്ന് കയറി പിടിച്ചതുകൊണ്ടാണ് രക്ഷപ്പെടാൻ കഴിഞ്ഞതെന്ന് എസ്ഐ പറഞ്ഞു. വാളിന്റെ അമിത മൂർച്ചകാരണമാണ് നാല് വിരലുകളിലും കൈപ്പത്തിയിലും മുറിവ് സംഭവിച്ചത്. വിരലുകളിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. ഇതിനെ തുടർന്ന് വിദഗ്ധചികിത്സയ്ക്കായി അരുൺകുമാർ ഇന്നലെ തിരുവനന്തപുരത്തേക്ക് പോയി. സുഗതൻ മദ്യപിച്ചെത്തി സഹോദരനോടും മാതാപിതാക്കളോടും ദിവസവും വഴക്കുണ്ടാക്കുന്നതിന്റെ പേരിൽ ലഭിച്ച ...

കൊവിഡ് ഉയരുന്നു: സംസ്ഥാനത്ത് ഇന്ന് 3253 പേര്‍ക്ക് കൊവിഡ്, 7 കൊവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3253 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഴ് കൊവിഡ് മരണം സ്ഥിരീകരിച്ചു.മരിച്ചവരില്‍ നാല് പേര്‍ കോട്ടയം സ്വദേശികളും മൂന്ന് പേര്‍ എറണാകുളം സ്വദേശികളുമാണ്. കൊവിഡ് കേസുകളില്‍ 841 എണ്ണം എറണാകുളത്തും 641 എണ്ണം തിരുവനന്തപുരത്തും 409 എണ്ണം കോട്ടയത്തുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 3162 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

അനധികൃത മത്സ്യബന്ധനം: പൊന്നാനിയിലും താനൂരിലും വള്ളങ്ങൾ പിടിച്ചെടുത്തു

അനധികൃത മത്സ്യബന്ധനം നടത്തിയതിന് പൊന്നാനിയിലും താനൂരിലുമായി  മൂന്ന് വള്ളങ്ങൾ ഫിഷറീസ് വകുപ്പ് പിടികൂടി. നിരോധിത മത്സ്യങ്ങള്‍ പിടികൂടിയതിനാണ് വള്ളങ്ങള്‍ പിടിച്ചെടുത്തത്. പൊന്നാനിയിൽ അൽ അമീൻ വള്ളവും താനൂരിൽ അൽജാരിയ, അൽ മൈന വള്ളവുമാണ് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കെ.ടി. അനിതയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മത്സ്യ സമ്പത്തിന്റെ നാശത്തിന് വഴിയൊരുക്കുന്ന ചെറു മത്സ്യങ്ങളെ പിടികൂടുന്നത് വ്യാപകമായതോടെ  ചെറുമീനുകളുടെ മത്സ്യബന്ധനവും വില്‍പ്പനയും ഫിഷറീസ് വകുപ്പ് കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. നിയമാനുസൃതമായ കുറഞ്ഞ വലിപ്പത്തില്‍ താഴെയുള്ള മത്സ്യങ്ങള്‍ വിപണിയില്‍ സുലഭമായി കഴിഞ്ഞ ദിവസം കാണപ്പെട്ടതാണ് മുന്നറിയിപ്പിനും കര്‍ശന നിയന്ത്രണങ്ങള്‍ക്കും കാരണമായത്. തുടർന്ന് ജില്ലയിൽ നടത്തിയ കർശന പരിശോധനയിലാണ് വള്ളങ്ങൾ പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത വള്ളത്തിലെ ചെറുമീനുകളെ തിരികെ കടലില്‍ കൊണ്ടുപോയി തള്ളി. എക്സ്റ്റൻഷൻ ഓഫീസർമാരായ ഗ്രേസി,അസിസ്റ്റൻറ് എക്സ്റ്റൻഷൻ ഓഫീസറായ കെ.പി അംജത്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അരുൺ ഷൂറി , എ.സുലൈമാൻ ഇബ്രാഹിംകുട്ടി, റസ്ക്യൂ ഗാഡുമാരായ ജാഫർ , അൻസാർ സമീർ സലിം, ...

പുതിയ മത്സ്യത്തെ കണ്ടത്തി OSTEOCHILICHTHYS ELEGANS

 Mathews Plamoottil പാലക്കാട് ജില്ലയിൽ നിന്ന് കണ്ടത്തി OSTEOCHILICHTHYS ELEGANS എന്ന പേരിട്ട മത്സ്യം (Mathews Plamoottil Facebook Post ) OSTEOCHILICHTHYS ELEGANS, A NEW FISH SPECIES DISCOVERED AND GIVEN SCIENTIFIC NAME BY ME RECENTLY.  IT WAS COLLECTED BY ME FROM MOUNTAIN RANGES OF PALAKKAD DISTRICT IN KERALA, INDIA; DETAILED RESEARCH ARTICLE DESCRIBING THIS NEW SPECIES WAS PUBLISHED IN A SCOPUS INDEXED FOREIGN JOURNAL. (BIOSCIENCE RESEARCH, 2022, 19(2): 974-990). SPECIMENS OF THIS NEW SPECIES ARE NOW DEPOSITED IN TWO GOVT. OF INDIA MUSEUMS (V/F/NERC/ZSI/5420 & ZSI/ANRC/M/27755).  ZOO BANK REGISTER NUMBERS OF THIS NEW SPECIES RECEIVED FROM INTERNATIONAL COMMISSION OF ZOOLOGICAL NOMENCLATURE ARE AS FOLLOWS:  urn:lsid:zoobank.org:pub:1407BCC5-5211-4FFF-ABA3-4A68D5301C6D urn:lsid:zoobank.org:act:8F01329C-23A1-4A92-BAE0-0C82C0DA0BFA. I AM GREATLY INDEBTED TO GOVT OF INDIA (DEPARTMENT OF SCIENCE AND TECHNOLOGY)  FOR FUNDING (SERB- CRG) THIS RESEARCH P...

വ്യാ​ഴാ​ഴ്ച ന​ട​ത്താ​നി​രു​ന്ന 16 വ​യ​സ്സാ​യ പെ​ൺ​കു​ട്ടി​യു​ടെ വി​വാ​ഹം അ​ധി​കൃ​ത​ർ വി​വാ​ഹ​പ്പ​ന്ത​ലി​ൽ ക​യ​റി ത​ട​ഞ്ഞു

ചാലിയത്ത് ശൈശവ വിവാഹം പന്തലിൽ കയറി തടഞ്ഞു ബേപ്പൂർ :ചാ​ലി​യ​ത്ത് വ്യാ​ഴാ​ഴ്ച ന​ട​ത്താ​നി​രു​ന്ന 16 വ​യ​സ്സാ​യ പെ​ൺ​കു​ട്ടി​യു​ടെ വി​വാ​ഹം അ​ധി​കൃ​ത​ർ വി​വാ​ഹ​പ്പ​ന്ത​ലി​ൽ ക​യ​റി ത​ട​ഞ്ഞു. പെ​ൺ​കു​ട്ടി​ത​ന്നെ​യാ​ണ് വി​വാ​ഹ​ത്തെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ചൈ​ൽ​ഡ് ലൈ​നി​ൽ അ​റി​യി​ച്ച​ത്. ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച് ബേ​പ്പൂ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ സ​ബ് ക​ല​ക്ട​ർ ചെ​ൽ​സാ​സി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ് വി​വാ​ഹം ത​ട​ഞ്ഞ​ത്. പെ​ൺ​കു​ട്ടി​യെ ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ശി​ശു​ക്ഷേ​മ സ​മി​തി​ക്കു മു​മ്പാ​കെ ഹാ​ജ​രാ​ക്കി. ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ചു​മ​ത​ല​യി​ൽ ഗേ​ൾ​സ് ഹോ​മി​ലാ​ണ് പെ​ൺ​കു​ട്ടി​യെ ത​ൽ​ക്കാ​ല​ത്തേ​ക്ക് താ​മ​സി​പ്പി​ച്ച​ത്. വി​വാ​ഹം നി​ർ​ത്തി​വെക്ക​ണ​മെ​ന്ന മ​ജി​സ്ട്രേ​റ്റി​ന്‍റെ നി​ർ​ദേ​ശം ബു​ധ​നാ​ഴ്ച​ത​ന്നെ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​ന് കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ൽ, വി​വാ​ഹ​മ​ല്ല, വി​വാ​ഹ നി​ശ്ച​യ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു കു​ടും​ബം. വ്യാ​ഴാ​ഴ്ച സ​...

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ വ്യാപക മഴ സാധ്യത,മലയോര ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത

വിവിധ കാലാവസ്ഥ മോഡലുകളുടെ  മഴ സാധ്യത പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ വ്യാപക മഴ സാധ്യത,മലയോര ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ  മഴ സാധ്യത കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM  കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന്  കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യത.വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന്  എല്ലാ ജില്ലകളിലും  മഴ സാധ്യത .മലയോര ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ വ്യാപകമായ മഴ സാധ്യത.മധ്യ വടക്കൻ കേരളത്തിൽ കൂടുതൽ സാധ്യത 17  ജൂൺ 2022 KSEOC -KSDMA

ഒരു കാലത്തെ സൂപ്പർ നായിക ; ഇന്ന് തെരുവിൽ സോപ്പ് വിറ്റ് ജീവിക്കുന്നു രജനി കാന്തിനൊപ്പം യജമാനിലും മോഹൻലാലിനുമൊപ്പം ബട്ടർഫ്ലൈസ്, നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളിലു അഭിനയിച്ചിടുണ്ട്

സൂപ്പർ നായകൻമാരുടെ താരനായിക, ഒരു കാലത്തെ തെന്നിന്ത്യൻ സൂപ്പർ താരം; ഇന്ന് തെരുവിൽ സോപ്പ് വിറ്റ് ജീവിക്കുന്നു രജനി കാന്തിനൊപ്പം യജമാനിലും മോഹൻലാലിനുമൊപ്പം ബട്ടർഫ്ലൈസ്, നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളിലും അരങ്ങ് തകർത്ത താരറാണിക്ക് ഏറെ ആരാധകരും ഉണ്ടായിരുന്നു മലയാളത്തിലെയടക്കം ഒരുകാലത്തെ സൂപ്പർ നായികയായിരുന്നു ഐശ്വര്യ ഭാസ്കർ. തെന്നിന്ത്യൻ താര റാണിയായി വിലസിയിരുന്ന ഐശ്വര്യ അക്കാലത്തെ സൂപ്പ‍ർ നായകൻമാരുടെയൊക്കെ നായികയായും വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. രജനി കാന്തിനൊപ്പം യജമാനിലും മോഹൻലാലിനുമൊപ്പം ബട്ടർഫ്ലൈസ്, നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളിലും അരങ്ങ് തകർത്ത താരറാണിക്ക് ഏറെ ആരാധകരും ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ ജീവിതത്തെക്കുറിച്ചുള്ള ഐശ്വര്യയുടെ വെളിപ്പെടുത്തൽ പലർക്കും വിശ്വസിക്കാൻ പ്രയാസമാകും. സിനിമയിലെ സ്ഥിര സാന്നിധ്യം നഷ്ടമായതോടെ കഷ്ടപ്പാടിന്‍റെ കഥകളാണ് അവർക്ക് പറയാനുള്ളത്. ജോലിയില്ലാത്തതിനാല്‍ തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് ഇന്ന് ജീവിക്കുന്നതെന്നാണ് പഴയ സൂപ്പർ നായികയുടെ വെളിപ്പെടുത്തൽ. അതില്‍ തനിക്ക് തെല്ലും വിഷമം ഇല്ലെന്നും സന്തോഷം മാത്രമേയുള്ളുവെന്നും ഐശ്വര്യ വ്യക്തമാക്...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

കരുമ്പിൽ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.

തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന്  ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*

കൂരിയാട് പനംമ്പുഴ റോഡിൽ വലിയ വാഹനം തട്ടിയതിനെ തുടർന്ന് പൊട്ടിയ മരത്തിന്റെ കൊമ്പ് മുറിച്ച് മാറ്റി

കൂരിയാട് പനംമ്പുഴ റോഡിൽ ജെംസ്  സ്കൂളിന്  മുൻവശം  വലിയ വാഹനം തട്ടിയതിനെ തുടർന്ന്  ചീനി മരത്തിന്റെ കൊമ്പ് ഇടിഞ്ഞു വിയാൻ നിന്നിരുന്നത് 23ാം വാർഡ് മെമ്പർ ആരിഫ മടപള്ളിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റ്‌ പ്രവർത്തകരായ ഇല്യാസ് പുള്ളാട്ട്, വിജയൻ ചെരൂർ,ജബ്ബാർ എരണി പടി, ഉനൈസ് വലിയോറ, ജലീൽ കൂരിയാട്,സുമേഷ്, ഷൈജു എന്നിവർ ചേർന്ന് വെട്ടിമറ്റി, സഹായങ്ങൾക്ക് ഹൈവേ പോലീസും, KSEB ഉദോഗസ്ഥരും, നാട്ടുകാരും    ഉണ്ടായിരുന്നു

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം.

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം. ഒരു വീടിന്‍റെയോ സ്ഥാപനത്തിന്‍റെയോ കൃത്യമായ ലൊക്കേഷനെ പ്രതിനിധീകരിക്കുന്നതാണ് പത്തക്ക ഡിജിപിന്‍ സംവിധാനം. എന്തൊക്കെയാണ്  ഡിജിപിന്നിനുള്ള ഗുണങ്ങൾ?   വരൂ , നോക്കാം.  കത്തിടപാടുകള്‍ കൃത്യസ്ഥലത്ത് എത്തിക്കൽ തന്നെ ഏറ്റവും പ്രധാനം. പക്ഷെ വേറെയും ഉപയോഗങ്ങളുമുണ്ട് . ആംബുലന്‍സ്, അഗ്നിശമന വിഭാഗം, പോലീസ്  പോലുള്ള എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ലൊക്കേഷന്‍ മനസിലാക്കി കൃത്യമായി എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുമെന്നതാണ് ഡിജിപിന്നിന്‍റെ ഏറ്റവും മേന്മ. ഒരു വാഹനാപകടം ഉണ്ടായാൽ പോലും നമുക്ക് അറിയാത്ത സ്ഥലത്തു വെച്ചാണെങ്കിൽ പോലീസിനെ അറിയിക്കുമ്പോൾ ഏറ്റവും പ്രശ്നമാണ് സ്ഥലം അറിയിക്കുക എന്നത്. ഇത് മാത്രമല്ല, ഇനി മുതൽ ആമസോണിലും സ്വിഗിയിലെല്ലാം ഈ പിൻ മാത്രം കൊടുത്താൽ മതിയാകും .  അഡ്രസ്സ് ഒട്ടും വേണ്ട. എങ്ങനെയാണ് ഇത് സാധ്യമാകുന്നത് ?   സാങ്കേതികമായി നോക്കുമ്പോൾ , ഇന്ത്യയിലെ മുഴുവൻ സ്ഥലത്തെയും നാല് മീറ്റർ നീളവും വീതിയുമുള്ള ചതുരങ്ങൾ ആക്കി ...

ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്.

'ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെക്കൊടുക്കുന്നു: ആറ്റുവാള (Wallago Attu) - വിശദാംശങ്ങൾ  * ശാസ്ത്രീയ നാമം (Scientific Name): Wallago attu  * പൊതുവായ ഇംഗ്ലീഷ് പേരുകൾ (Common English Names): Wallago, Helicopter Catfish, Freshwater Shark, Great white sheatfish, Mully Catfish. (ഇവയുടെ രൂപവും സ്വഭാവവും കാരണമാണ് ഈ പേരുകൾ ലഭിച്ചത്.)  * മറ്റ് പ്രാദേശിക പേരുകൾ: പുഴവാള, ബീവാള. പ്രധാന പ്രത്യേകതകൾ:  * ശരീരപ്രകൃതി:    * വളരെ നീളമുള്ളതും മെലിഞ്ഞതുമായ ശരീരമാണ് ആറ്റുവാളയുടേത്. ഇതിന്റെ വാൽ ഭാഗം ക്രമേണ നേർത്ത് ഇല്ലാതാകുന്ന രൂപത്തിലാണ്.    * തിളങ്ങുന്ന വെള്ളി കലർന്ന ചാരനിറമോ അല്ലെങ്കിൽ തവിട്ടുനിറമോ ആയിരിക്കും ഇവയ്ക്ക്.    * വലിയതും പരന്നതുമായ തലയും വലിയ വായയുമുണ്ട്. വായയിൽ വളരെ മൂർച്ചയുള്ള പല്ലുകൾ കാണാം.    * ശരീരത്തിൽ ചെതുമ്പലുകൾ (scales) ഉണ്ടാകില്ല.    * ഇവയ്ക്ക് രണ്ട് ജോഡി മീശര...

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ  ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?  ഒരു ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സിവിൽ കോടതിയിൽ ഒരു കേസ് വരുമ്പോൾ പോക്കുവരവിന് എന്ത് പ്രാധാന്യമുണ്ട് ?  വളരെ ലളിതമായി പറഞ്ഞാൽ ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറുമ്പോൾ ആ മാറ്റം സർക്കാർ രേഖകളിൽ -  അതായത് വില്ലേജ് രേഖകളിൽ തണ്ടപ്പേർ രജിസ്റ്ററിൽ ചേർക്കുന്നതിനെയാണ് പോക്കുവരവ് എന്ന് പറയുന്നത് . നമ്മൾ ഒരു വസ്തു വാങ്ങുമ്പോഴോ , സമ്മാനമായി ലഭിക്കുമ്പോഴോ ,  പിന്തുടർച്ച അവകാശമായി കിട്ടുമ്പോഴോ , അല്ലെങ്കിൽ കോടതി വിധിയിലൂടെ ഒക്കെ ഉടമസ്ഥാവകാശം ലഭിക്കുമ്പോൾ ഈ മാറ്റം വില്ലേജ് രേഖകളിൽ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയയാണ് പോക്കുവരവ് എന്ന് പറയുന്നത് .  ഇതിനെ ട്രാൻസ്ഫർ ഓഫ് രജിസ്ട്രി ( Mutation )  എന്നും നിയമപരമായി പറയും .  പോക്കുവരവ് ചെയ്യുന്നതിന് അതിന്റെതായ നടപടിക്രമങ്ങളുണ്ട് . The Transfer of Registry Rules 1966  എന്ന നിയമമാണ് ഇതിനു അടിസ്ഥാനം .  സാധാരണയായി രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ അടിസ്ഥാനത്തിൽ പോക്കുവരവ് എളുപ്പമാണ് . എന്നാൽ പിന്തുടർച്ച അവകാശം പോലുള്ള കാര്യങ്ങളിൽ ആര...

പരപ്പനങ്ങാടി പുഴയിൽ കണ്ടെത്തിയ മൃതദേഹം വെങ്കുളം സ്വദേശിയുടേത്.ബന്ധുക്കൾ തിരിച്ചറിഞ്ഞു

തിരൂരങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.  വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻെറ വസ്ത്രവും കുടയും ചെരിപ്പും കാരാത്തോട് കടലുണ്ടിപ്പുഴയുടെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയിൽ രണ്ട് ദിവസം മുമ്പ് കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിച്ചിരുന്നു.  സംഭവസ്ഥലത്ത്  ഫയർഫോഴ്സും  പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്.

KAKKADAMPOYIL   BUS TIMINGS കക്കാടംപൊയിൽ  മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി,   നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്. ⭕കക്കാടംപൊയിലിലേക്കുള്ള ബസുകളുടെ സമയവിവരം 🔶കോഴിക്കോട് നിന്നും (കുന്നമംഗലം  NIT മുക്കം തിരുവമ്പാടി കൂടരഞ്ഞി കൂമ്പാറ വഴി)  ◼️07:10AM,      ◼️03:55PM,   ◼️05:10PM 🔶തിരുവമ്പാടി യിൽ നിന്നും  ◼️07:05AM,   ◼️08:40AM,  ◼️09:05AM,  ◼️09:45AM,  ◼️11:45AM  ◼️12:30PM  ◼️02:00PM  ◼️03:00PM  ◼️04:00PM  ◼️05:45PM  ◼️07:00PM 🔶നിലമ്പൂരിൽ നിന്നും   ◼️06:30AM   ◼️11:30AM   ◼️04:30PM ⭕കക്കാടംപൊയിലിൽ നിന്നുള്ള ബസ് സമയം  🔶കോഴിക്കോട്ടേക്ക്    ◼️06:40AM    ◼️08:20AM    ◼️10:10AM    ◼️02:10PM 🔶തിരുവമ്പാടിയിലേക്ക്   ◼️08:00AM   ◼️10:50AM   ◼️03:00PM   ◼️04:00PM   ◼️05:00PM...

നീറ്റ്, പ്ലസ് 2, എസ്. എസ്. എൽ. സി ജേതാക്കളെ വെൽഫെയർ പാർട്ടി ആദരിച്ചു.

വലിയോറ : ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർഥികൾ ത്യാറാവണമെന്നും നീതി നിഷേധത്തിനെതിരെ പോരാടാൻ തയ്യാറാവണമെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. ജാതീയമായ ഉച്ചനീചത്വത്തിനെതിരെയുള്ള വിപ്ലവത്തിന്റെ തുടക്കം വിദ്യാലയങ്ങളിൽ നിന്നാരംഭിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉണർത്തി. വലിയോറ മേഖല വെൽഫെയർ പാർട്ടി,  പ്രദേശത്തു നിന്നും നീറ്റ്, പ്ലസ് ടു, എസ്. എസ്. എൽ. സി, യു. എസ്. എസ്. എൽ. എസ്. എസ്. പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുപ്പതോളം വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ട് ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ശ്രീ ജംഷീൽ. മണ്ഡലം സെക്രട്ടറി പി. റഹീം ബാവയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ എ ഇ ഒ മുഹമ്മദ് അലി മാസ്റ്റർ,  വെൽഫെയർ പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ, സെക്രട്ടറി കുട്ടിമോൻ, എന്നിവർ പ്രസംഗിച്ചു.    ഡോ. മുഹമ്മദ് ഗദ്ധാഫി, ഹംസ എം. പി, ഡോ. ഇക്ബാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡണ്ട്‌ എം. പി. അലവി സ്വാഗതവും അബ്ദുൾ നാസർ പറങ...

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു: കരിമീനിന്റെ പൊതുവായ വിവരങ്ങൾ (General Information about Karimeen):  * ശാസ്ത്രീയ നാമം (Scientific Name): Etroplus suratensis  * ഇംഗ്ലീഷ് പേര് (English Name): Pearl Spot, Green Chromide, Banded Pearlspot  * ആവാസവ്യവസ്ഥ (Habitat): കായലുകൾ, പുഴകൾ, ചതുപ്പുകൾ, പാടശേഖരങ്ങൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലത്തിലും ഓരുജലത്തിലും (brackish water) കരിമീനിനെ കണ്ടുവരുന്നു. കേരളത്തിലെ കായൽ മേഖലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, പ്രത്യേകിച്ച് വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ.  * ശരീരപ്രകൃതി (Physical Characteristics):    * ഓവൽ ആകൃതിയിലുള്ള ശരീരഘടന.    * ചാരനിറം കലർന്ന പച്ച നിറവും, ശരീരത്തിൽ നേരിയ കറുത്ത വരകളും, ചിതറിയ മുത്തുപോലെയുള്ള പുള്ളികളും കാണാം.    * ചെറിയ വായയാണ് ഇതിനുള്ളത്.    * സാ...

DGP 34 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം (30-06-2025) ഔദ്യോഗിക സർവീസിൽ നിന്നും വിരമിച്ചു

34 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഇന്ന് (30-06-2025) ഔദ്യോഗിക സർവീസിൽ നിന്നും വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവിയും, പോലീസ് ഡയറക്ടർ ജനറലുമായ ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് അവർകൾക്ക് നന്മനിറഞ്ഞ റിട്ടയർമെന്റ് ജീവിതം ആശംസിക്കുന്നു. ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് പരേതനായ മെഹബൂബ് പീര സാഹിബിന്‍റേയും ഗൗസുന്നീസ ബീഗത്തിന്‍റേയും മൂത്തമകനായി 1964 ജൂലൈ-10ന് ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിലാണ് ഷെയ്ഖ് ദര്‍വേഷ് സാഹിബിന്‍റെ ജനനം.  ഹൈദരാബാദ് എസ്.വി അഗ്രികള്‍ച്ചര്‍ കോളേജില്‍ നിന്ന് എം.എസ്.സി പൂര്‍ത്തിയാക്കിയ അദ്ദേഹം ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഗ്രോണമിയില്‍ പി.എച്ച്.ഡിയും ഇഗ്നോയില്‍ നിന്ന് ഫിനാന്‍സില്‍ എം.ബി.എയും പൂര്‍ത്തിയാക്കി.  1991 ബാച്ചില്‍ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ കേരള കേഡറില്‍ പ്രവേശിച്ചു. മുസോറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അടിസ്ഥാന പരിശീലനത്തില്‍ ഏര്‍പ്പെട്ട അദ്ദേഹം നിയമത്തില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. ഹൈദരാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ നിന്ന് ക്...