⭕️കാലാവധി പൂർത്തിയായ ഡ്രൈവിങ് ലൈസൻസുകൾ ആർ.ടി.ഒ ഓഫിസിൽ പോകാതെ ഓൺലൈനിലൂടെ പുതുക്കാം. sarathi.parivahan.gov.in എന്ന വെബ് സൈറ്റിലൂടെയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. അപേക്ഷകർ ഏത് പ്രായക്കാരാണെങ്കിലും കാഴ്ച പരിശോധന റിപ്പോര്ട്ട് സമർപ്പിക്കേണ്ടതാണ്. _ആവശ്യമുള്ള രേഖകൾ_ ⭕️▪️കാഴ്ച പരിശോധന റിപ്പോര്ട്ട്/ മെഡിക്കല് റിപ്പോര്ട്ട് (ഫോം 1A) - സ്വയം സാക്ഷ്യപ്പെടുത്തിയത്. ▪️സ്കാന് ചെയ്ത ഫോട്ടോ. ▪️സ്കാന് ചെയ്ത ഒപ്പ്. ▪️ലൈസന്സിന്റെ പകര്പ്പ് - സ്വയം സാക്ഷ്യപ്പെടുത്തിയത്. ▪️സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫിന്റെ പകര്പ്പ് (വിലാസം മാറ്റണമെങ്കില് മാത്രം) _വേങ്ങര ഓൺലൈൻ_ *ലൈസന്സ് പുതുക്കുന്നത്തിനായി* 1.sarathi.parivahan.gov.in എന്ന വെബ് സൈറ്റിൽ കയറി Apply for DL Renewal തിരഞ്ഞെടുക്കുക. 2: ആവശ്യമായ വിവരങ്ങള് നല്കുക. ഒരിക്കല് വിവരങ്ങള് നല്കിയാല് പിന്നീടും ഉപയോഗിക്കാം. വിവരങ്ങള് നല്കിക്കഴിഞ്ഞാൽ നിങ്ങളുടെ മൊബൈല് നമ്പറിലേക്ക് ആപ്ലിക്കേഷന് നമ്പര് സഹിതമുള്ള സന്ദേശം വരും. ഇത് സൂക്ഷിച്ചു വയ്ക്കണം. 3: മുകളിൽ പറഞ്ഞ രേഖകളുടെ സ്കാന് ചെയ്ത കോപ്പികള് അപ്ലോഡ് ചെയ്യുക. ഈ ഫയലുകള്ക്ക് നിർദി...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.