മഴക്കാലം കരുതലോടെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മഴക്കാലം കരുതലോടെ എന്ന പ്രമേയത്തിൽ മഴക്കാല രോഗങ്ങളിൽ നിന്നും പകർച്ചവ്യാധി രോഗങ്ങളിൽ നിന്നും ഒരു സമൂഹത്തെ രക്ഷിച്ച് ആരോഗ്യമുള്ള ജനതയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് വർഷങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ച ശുചീകരണ യജ്ഞം പദ്ധതി പരപ്പിൽ പാറയുവജന സംഘം (PYS) -ന്റെ ആഭിമുഖ്യത്തിൽ ഈ വർഷവും വിജയകരമായി നടപ്പിലാക്കി. ജൂൺ 4, 5 ദിവസങ്ങളിലായി ആസൂത്രണം ചെയ്ത ശുചീകരണ പ്രവർത്തനങ്ങൾ പൂർണ്ണമായും പ്രദേശത്തെ മുഴുവൻ വീടുകളും പരിസരവും നാട്ടുകാരുടെ സഹായത്തോടെ ശുചീകരിക്കുകയും കൊതുകുകൾ വസിക്കാൻ ഇടയാക്കുന്ന കെട്ടിനിൽകുന്ന വെള്ളം നീക്കം നീക്കം ചെയ്യുകയും പൊതു ഇടങ്ങളായ റോഡുകൾ, വിദ്യഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, അങ്ങാടികൾ എന്നിവ ക്ലബ്ബ് മെമ്പർമാരുടെയും പ്രവർത്തകരുടെയും സഹായത്തോടെയാണ് ശുചീകരിച്ചത്. ജൂൺ 5 ന് നടന്ന പൊതുസ്ഥല ശുചീകരണ പ്രവർത്തനങ്ങൾക്ക് ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കലിന്റ നിയന്ത്രണത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് അംഗം കുറുക്കൻ മുഹമ്മദ് നേതൃത്വം നൽകി പ്രവർത്തിക്ക് തുടക്കം കുറിച്ചു. ക്ലബ്ബ് രക്ഷാധി