വേങ്ങര : മുൻ MLA ശ്രീ KNA ഖാദർ സാഹിബിന്റെ അസ്തി വികസന ഫണ്ട് ഉപയോഗിച്ച് വേങ്ങര ടൗണിൽ ഗാന്ധി ദാസ് പടി, പിക്ക് അപ്പ് സ്റ്റാന്റ് പുത്തൻ പള്ളിക്ക് സമീപം എന്നിവിടങ്ങളിലായി സ്ഥാപിച്ച ഹൈമാസ് ലൈറ്റുകളുടെ സ്വിച്ച് ഓണ് കർമം വേങ്ങര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും പത്താം വാർഡ് മെമ്പറുമായ സി പി ഹസീന ബാനു നിർവ്വഹിച്ചു. ചടങ്ങിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.കെ സലിം, ഒമ്പതാം വാർഡ് മെമ്പർ റഫീഖ് ചോലക്കൻ , വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് ജനറൽ സെക്രട്ടറി എം കെ സൈനുദ്ധീൻ ഹാജി, എ.കെ മജീദ് സാഹിബ്, ഹസീബ് പി, ഹാസിഫ് കല്ലൻ, ജാബിറ്, ഷഫീഖ്, അജ്നാസ് , ഹാഷിം തുടങ്ങിയവരും നാട്ടുകാരും സംബന്ധിച്ചു.
കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.