വേങ്ങര ഗ്രാമപഞ്ചായത്ത് സെന്റർ നമ്പർ 6 പരപ്പിൽ പാറ അങ്കണവാടി പ്രവേശനോത്സവം പരപ്പിൽ പാറ യുവജന സംഘത്തിന്റെ അഭിമുഖ്യത്തിൽ വിപുലമായി സംഘടിപ്പിച്ചു അങ്കണവാടി വർക്കർ ശ്രീമതി ബ്ലസിയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രവേശനോത്സവ പരിപാടികൾ വേങ്ങര ഗ്രാമപഞ്ചായത്ത് അംഗം കുറുക്കൻ മുഹമ്മദ് ഉൽഘാടനം ചെയ്തു.പരപ്പിൽ പാറ യുവജന സംഘം പ്രസിഡന്റും അങ്കണവാടി മോണിറ്ററിങ്ങ് കമ്മറ്റി അംഗവുമായ സഹീർ അബ്ബാസ് നടക്കൽ ക്ലബ്ബ് രക്ഷാധികാരിയും വേങ്ങര പ്രസ്സ് ക്ലബ്ബ് അംഗവുമായ ശ്രീ ഗംഗാധരൻ കക്കളശ്ശേരി, അങ്കണവാടി മോണിറ്ററിങ് കമ്മറ്റി അംഗം എ കെ കോയാമു, വലിയോറ പോസ്റ്റ് മാസ്റ്റർ ദേവി എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി കുരുന്നുകളുടെ കലാവിരുന്നും ഗെയിംസുകളും സംഘടിപ്പിച്ചു. പരിപാടിയിൽ വെച്ച് മധുര വിതരണവും പായസവിതരണവും കുട്ടികൾക്ക് കളികോപ്പുകൾ നൽകുകയും ചെയ്തു. അങ്കണവാടി ഹെൽപ്പർ പ്രിയ ക്ലബ്ബ് അംഗങ്ങളായ ജംഷീർ ഇ കെ ,ആദിൽ ടി.വി, സാദിക് എ കെ ,അഖിനേഷ് ജ്യോതി എന്നിവർ പരിപാടിക്ക് നേതൃത്യം നൽകി.
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.