മഞ്ചേരി പയ്യനാട് വെച്ച് നടന്ന മലപ്പുറം ജില്ലാ ട്രോമ കെയർ സൗഹൃദ ഫുട്ബാൾ ടൂർണ്ണമെന്റ് 2022ൽ ട്രോമാകെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് മൂന്നാം സ്ഥാനം കരസ്തമാക്കി. സൗഹൃദവും ആവേശവും വാശിയും ഒത്ത് ചേർന്ന ട്രോമകെയറിന്റെ വിവിധ സ്റ്റേഷൻ യൂണിറ്റ് ടീമുകൾ അണി നിരന്ന മത്സരം വൈകുന്നേരം 7 മണിക്ക് മഞ്ചേരി പയ്യനാട് കുട്ടിപ്പാറ ക്ലബ്ബ് 7 ടർഫിൽ *മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ സുബൈദ* അവർകൾ കളിക്കാരെ പരിചയപ്പെട്ട് ഉത്ഘാടനം നിർവ്വഹിച്ചു കൊണ്ട് കളിയുടെ കിക്കോഫ് ആരംഭിച്ചു. അവസാന റൗണ്ടിലേക്ക് എത്തും തോറും വീറും വാശിയും കൂടി കൂടി വന്നു. പുലർച്ചെ 3.30 ന് ടൂർണ്ണമെന്റ് അവസാനിക്കുമ്പോൾ *കൊണ്ടോട്ടി* യൂണിറ്റ് ടീം ചാമ്പ്യൻമാരായി ഫൈനലിൽ പെരുതി തോറ്റ *അരീക്കോട്* യൂണിറ്റ് ടീം രണ്ടാം സ്ഥാനക്കാരായി. മൂന്നാം സ്ഥാനം *വേങ്ങര* യൂണിറ്റ് ടീം സ്വന്തമാക്കി. വേങ്ങര യൂണിറ്റിന് വേണ്ടി സുമേഷ് ഉണ്ണി കച്ചേരിപ്പടി , മുഹമ്മദ് കാട്ടിൽ, മൻസൂർ അരീക്കപ്പള്ളിയാളി, യൂനുസ് പാണ്ടികശാല, ആഷിക് കോട്ടുമല, ഹബീബ് കുന്നുംപുറം, സഫ്‌വാൻ കോയിസ്സൻ, ഫഹദ് എടക്കപറമ്പ്, വലീദ് മിനി ബസാർ, നിയാസ് കോട്ടുമല, ഷഫീഖ് അലി വലിയോറ, ഷിജി വലിയ