മലപ്പുറം ചേലേമ്പ്ര തെരുവ് നായ കടിച്ചു പരിക്ക് പറ്റി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നചെലേ കോണത്തും പുറായി താമസിക്കും കൊടമ്പാടൻ റിയാസ് എന്നവരുടെ മകൻ, മുഹമ്മദ് റസാൻ (റിഫു 12 വയസ്സ്) മരണപെട്ടു. ചേലുപ്പാടം AMMAMUP സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു . ജനാസ നമസ്കാരം ഇന്നലെ വൈ: 3 മണിക്ക് ഇളന്നുമ്മൽ ജുമാ മസ്ജിദിൽ നടന്നു മൂന്ന് മാസം മുമ്പ് നായ കടിച്ചതിനെ തുടര്‍ന്ന് കുത്തിവെയ്പ് എടുത്തു. അടുത്ത കുത്തിവെപ്പ് എടുത്തപ്പോള്‍ ഛർദ്ദി ഉണ്ടാകുകയും കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.ചികിത്സയിലിരിക്കെ ഇന്നലെ മരണപെട്ടു.റാനിയയാണ് അമ്മ.സഹോദരി: ഫില്‍സാ ഫാത്തിമ.
വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video