ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ് 20, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് നൽകുന്ന 22 ഇലക്ട്രിക് വീൽചെയറുകളുടെ വിതരണോത്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹികും

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 33 ലക്ഷം രൂപ വകയിരുത്തി ഭിന്ന ശേഷികാർക്ക് നൽക്കുന്ന 22 ഇലക്ട്രിക് വീൽചെയറുകളുടെ  വിതരണം 2022 മെയ് 31 ചൊവ്വ രാവിലെ 10.30 ന് വേങ്ങര ബസ്സ്റ്റാന്റ് സമീപവെച്ച്  വേങ്ങര MLA യും പ്രതിപക്ഷ ഉപനേതാവുമായ   പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹിക്കുന്നു.  പരിപാടിക്ക് വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബെൻസിറ ടീച്ചർ അധ്യക്ഷത വഹിക്കും

സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു; സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. ഒരാഴ്ചക്കിടെ ചില്ലറ വിപണിയിൽ ജയ, സുരേഖ അരി ഇനങ്ങളുടെ വില ഏഴ് രൂപ വരെ കൂടി. ആന്ധ്ര പ്രദേശിൽ നിന്ന് ജയ അരിയുടെ വരവ് കുറഞ്ഞതോടെ, ഇത് വിപണിയിൽ കിട്ടാനില്ലാത്ത സാഹചര്യമാണ്. ജയ അരിക്ക് സംസ്ഥാനത്ത് ഇന്ന് വില കിലോഗ്രാമിന് 39 രൂപ മുതൽ 42 രൂപ വരെയായിരുന്നു. ഇതേ അരി കഴിഞ്ഞ ആഴ്ച വില 34 രൂപ മുതൽ 38 രൂപ വരെയാണ്. സംസ്ഥാനത്ത് സുരേഖ അരി കിലോഗ്രാമിന് ഇപ്പോൾ വില 37 രൂപയാണ്. കഴിഞ്ഞ ആഴ്ച വില 33.50 രൂപയായിരുന്നു. ഇന്ധന വിലയെ പിൻപറ്റി പലചരക്ക് സാധനങ്ങൾക്കും പച്ചക്കറികൾക്കുമെല്ലാം വില ഉയർന്നതിന് പിന്നാലെയാണ് അരിക്കും വില ഉയരുന്നത്. സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു; സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിൽ

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവർത്തകൾ

*പ്രഭാത വാർത്തകൾ*    2022 | മെയ് 20 | വെള്ളി | 1197 |  ഇടവം 6 |  ഉത്രാടം 1443 ശവ്വാൽ 18        ➖➖➖➖➖➖➖➖ ◼️ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ബാധ്യതയില്ലെന്നു സുപ്രീം കോടതി വിധി. ജിഎസ്ടിയില്‍നിന്നു മാറിനില്‍ക്കാന്‍ സംസ്ഥാനങ്ങള്‍ക്കു നിയമനിര്‍മാണം നടത്താവുന്നതാണ്. ജിഎസ്ടി  നികുതി സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന കോടതി വിധി കേന്ദ്ര സര്‍ക്കാരിനു പൊല്ലാപ്പാകും. വിധിയെ മറികടക്കാനുള്ള വഴി തേടുകയാണ് കേന്ദ്ര ധനമന്ത്രാലയം. വിധിയെ സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സ്വാഗതം ചെയ്തു. സംസ്ഥാനങ്ങളുടെ ഫെഡറല്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിധിയാണെന്ന് ധനമന്ത്രി പറഞ്ഞു. ◼️പാലക്കാട്ടെ മുട്ടിക്കുളങ്ങരയിലെ പാടത്ത് രണ്ടു പൊലീസുകാര്‍ മരിച്ചത് കാട്ടുപന്നികളെ പിടിക്കാന്‍ വച്ച വൈദ്യുതിക്കെണിയില്‍ കുടുങ്ങിയാണെന്ന് കണ്ടെത്തി. കെണിവച്ച നാട്ടുകാരായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണു മരിച്ചത്. ശരീരത്തില്‍ പൊള്ളലേറ്റ അടയാളങ്ങളുണ്ടായിരുന്നു. രാവിലെ വൈദ്യുത

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm