കറന്റിന്റെ ഒളിച്ചു കളിയിൽ പ്രധിഷേധിച്ചു KSEB ഓഫീസിലേക്ക് യൂത്ത് ലീഗിന്റെ മാർച്ച് പോലീസ് തടയുന്നു വേങ്ങര കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ അനാസ്ഥ വെടിയണം - യൂത്ത് ലീഗ് വേങ്ങര: അടിക്കടിയുണ്ടാകുന്ന അപ്രഖ്യാപിത പവർകട്ടിലും പൊതുജനങ്ങളുടെ പരാതികളിൽ തീർപ്പ് കൽപിക്കാതെ അലംഭാവം കാണിക്കുന്ന വേങ്ങര കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ധിക്കാരത്തിലും പ്രതിഷേധിച്ച് വേങ്ങര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്യത്വത്തിൽ വേങ്ങര കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വേങ്ങര ബസ്സ്റ്റാൻറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് കുറ്റൂർ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് മാളിയേക്കൽ ,ജനറൽ സെക്രട്ടറി ഫത്താഹ് മൂഴിക്കൽ, പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളായ പറമ്പിൽ കാദർ, എൻ.ടി മുഹമ്മദ് ശരീഫ് ,കുറുക്കൻ അലവിക്കുട്ടി, ടി.വി ഇഖ്ബാൽ, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി വി.കെ റസാഖ് എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ഫിറോസ് കണ്ണാട്ടിൽ, റഹീം ഇ.വി, സാദിഖ് മൂഴിക്ക