പോസ്റ്റുകള്‍

മേയ് 13, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കിണറ്റില്‍ വീണ നായയെ രക്ഷിക്കുന്നതിനിടയില്‍ കിണറിനരികിലെ കല്ലിളകി തലയില്‍ കല്ല വീണ് രക്ഷാപ്രവര്‍ത്തകന്‍ മരിച്ചു.

ഇമേജ്
മലപ്പുറം: കിണറ്റില്‍ വീണ നായയെ രക്ഷിക്കുന്നതിനിടയില്‍ കിണറിനരികിലെ കല്ലിളകി തലയില്‍ കല്ല വീണ് രക്ഷാപ്രവര്‍ത്തകന്‍ മരിച്ചു. മലപ്പുറം തയ്യാല പറപ്പാറപ്പുറം മല്ലഞ്ചേരി സിദ്ധീഖിന്റെ വീട്ടിലെ കിണറ്റില്‍നായ വീണത്. തുടര്‍ന്ന് താനൂര്‍ പോലീസ് സ്റ്റേഷന്‍ വളണ്ടിയറും എമര്‍ജന്‍സി റസ്‌ക്യൂ ടീം അംഗവുമായ നിറമരുത്തൂര്‍ വള്ളി കാഞ്ഞിരം സ്വദേശി കാവുണ്ടപറമ്പില്‍ നൗഷാദും (45) സംഘവുമാണ നായയെ രക്ഷിക്കാന്‍ എത്തിയത്. സംഭവത്തെ തുടര്‍ന്നു വീട്ടുകാര്‍ കളരിപ്പടി ഫയര്‍ ഫോഴ്സിനെ വിളിച്ച്അറിയിച്ചിരുന്നു. എന്നാല്‍ കിണറ്റില്‍ നിന്നും നായയെരക്ഷിക്കാന്‍ നൗഷാദും ടീമും എത്തുകയായിരുന്നു , കിണറ്റില്‍ ഇറങ്ങി നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നൗഷാദിന്റെ തലയില്‍ കിണറന്റെരികിലെ കല്ല് ഇളകി വീഴുകയായിരുന്നു, വെള്ളിയാഴ്ച ഉച്ചക്കു സുമാര്‍ രണ്ട് മണിയോടെയാണ് സംഭവം,ഉടന്‍ തിരൂര്‍ ആശുപത്രിയിലും കോട്ടക്കല്‍ അല്‍ മാസിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണമടയുകയായിരുന്നു , താനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയതിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ശനിയ

നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കാസർഗോഡ് ചെറുവത്തൂർ സ്വദേശിനി ഷഹന(20)യാണ് മരിച്ചത്. ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഇമേജ്
കോഴിക്കോട് ചേവായൂരിൽ നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കാസർഗോഡ് ചെറുവത്തൂർ സ്വദേശിനി ഷഹന(20)യാണ് മരിച്ചത്. ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് സാജിദ് തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഷഹന പറഞ്ഞതായി മാതാവ്  പ്രതികരിച്ചു ഇന്നലെ രാത്രി ദുരൂഹസാഹചര്യത്തിൽ വാടകവീട്ടിൽ ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രി ഒന്നരയോടെയാണ് ഷഹനയുടെ ബന്ധുക്കൾ ആത്മഹത്യാ വിവരം അറിഞ്ഞത്

ഫുട്‌ബോൾ കേരള ടീമിന്ന് കേരള ഗവണ്മെന്റ് 1.14 കോടി രൂപ പാരിതോഷികമായി നൽകും

ഇമേജ്
സന്തോഷ് ട്രോഫി നേടി നാടിൻ്റെ അഭിമാനമായി മാറിയ കേരള ഫുട്ബോൾ ടീമിനു 1.14 കോടി രൂപ പാരിതോഷികമായി നൽകും. 20 കളിക്കാർക്കും മുഖ്യ പരിശീലകനും 5 ലക്ഷം രൂപ വീതവും, സഹപരിശീലകൻ, മാനേജർ, ഗോൾ കീപ്പർ ട്രെയിനർ എന്നിവർക്ക് 3 ലക്ഷം രൂപ വീതവുമാണ് നൽകുക.  സ്വന്തം മണ്ണിൽ 29 വർഷത്തിനു ശേഷം നേടിയ ഈ കിരീടം കേരളത്തിൻ്റെ കായിക മേഖലയ്ക്കാകെ ഊർജ്ജം പകരുന്ന നേട്ടമാണ്. കായിക മേഖലയിലോട്ട് കടന്നു വരാൻ പുതുതലമുറയ്ക്ക് പ്രചോദനം നൽകും. അതിനായി പ്രയത്നിച്ച ടീമംഗങ്ങൾക്ക് നാടു നൽകുന്ന ആദരമാണ് ഈ പാരിതോഷികം. പിണറായി വിജയൻ മുഖ്യമന്ത്രി  #kerala #football #SanthoshTrophy

today news

കൂടുതൽ‍ കാണിക്കുക