ഇന്നലെ ഞാൻ ബാങ്കിലെത്തി ക്യൂവിൽ നിന്ന്, സുന്ദരിയായ കാഷ്യർക്ക് രണ്ടായിരം രൂപയുടെ ഒരു cheque കൊടുത്തു. " രണ്ടായിരം രൂപയുടെ ചെക്കോ? നിങ്ങൾ ATM മെഷീൻ ഉപയോഗിക്കൂ.", കുറച്ച് അഹങ്കാരം ഉണ്ടായിരുന്നു അവളുടെ വാക്കുകളിൽ. എനിക്കത് തീരെ ഇഷ്ടപ്പെട്ടില്ല... ഞാൻ അവിടെ നിന്ന് അല്പനേരം ആലോചിച്ചു.. അപ്പോഴേക്കും അവൾ ചൂടാവാൻ തുടങ്ങി. ''വേഗം മാറൂ മിസ്റ്റർ, നിങ്ങളുടെ പുറകിൽ വേറെ ആളുകളെ കാണുന്നില്ലേ"? എൻറെ അക്കൗണ്ടിൽ അപ്പോൾ മൊത്തം മൂന്ന് കോടി മുപ്പത്തിയാറ് ലക്ഷം രൂപ ബാലൻസുണ്ട്., മൂന്നു കോടി രൂപയുടെ വേറൊരു ചെക്ക് പെട്ടെന്ന് ഞാൻ എഴുതി കൊടുത്തു. കാഷ്യർ സുന്ദരിയുടെ കണ്ണു തള്ളി. പെട്ടെന്ന് കമ്പ്യൂട്ടറിൽ എന്തോ പരിശോധിച്ചു നോക്കിയിട്ട് അവൾ നേരെ മാനേജരുടെ കാബിനിലേക്കോടി, മാനേജരോടൊപ്പം തിരികെ വന്നപ്പോൾ പഴയ നീരസഭാവം മാറിയിരുന്നു. ഏറെ സൗമ്യയായി പറഞ്ഞു: "സർ, ഇത്രയും പണം ഇപ്പോൾ ഈ ബ്രാഞ്ചിൽ ഇല്ല..." "ശരി, എത്ര ഉണ്ടാവും നിങ്ങളുടെ കയ്യിൽ...?" ഞാൻ ചോദിച്ചു "ഇവിടെ ഇപ്പോൾ ഒരു 30 ലക്ഷമേ ഉള്ളൂ സർ." പേന അവളുടെ കയ്യിൽ ഇരുന്നു ചെറുതായി വിറക്കുന്നത് ഞാൻ കണ്ടു.. &