പോസ്റ്റുകള്‍

ഏപ്രിൽ 6, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇന്ത്യയിൽ റിപ്പോർട് ചെയ്തത് ഒമിക്രോൺ എക്സ്. ഇ അല്ല എന്ന് സ്ഥിതികരണം വന്നിരിക്കുന്നു.

ഇമേജ്
മുംബൈയിൽ സ്ഥിരീകരിച്ചത് ഒമിക്രോൺ എക്സ് ഇ വകഭേദമല്ലെന്ന് സ്ഥിരീകരണം. ജീനോം സീക്വൻസ് വകഭേദത്തിലാണ് ഇത് കണ്ടെത്തിയത്. എക്സ് ഇ വകഭേദത്തിൻ്റെ ജനിതക സ്വഭാവം വൈറസിനില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു. ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഇക്ബാൽ സിംഗ് ചഹാൽ നേരത്തെ എക്സ് ഇ വകഭേദം സ്ഥിരീകരിച്ചു എന്ന് അറിയിച്ചത്. ഇന്ന് മുംബൈയിൽ സ്ഥിരീകരിച്ച 230 സാമ്പിളുകളിൽ 228 എണ്ണവും ഒമിക്രോൺ ആയിരുന്നു. ബാക്കിയുള്ള രണ്ട് സാമ്പിളുകളിൽ ഒരെണ്ണം കപ്പ വകഭേദവും മറ്റൊന്ന് എക്സ്ഇ വകഭേവുമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഒമിക്രോണിനെക്കാൾ 10 ശതമാനം വ്യാപനശേഷിയുള്ളതാണ് എക്സ് ഇ വകഭേദം. ഇന്ത്യയിലെ ആദ്യ ഒമിക്രോൺ എക്സ്ഇ വകഭേദം മുംബൈയിൽ റിപ്പോർട്ട് ചെയ്തു. എന്ന വാർത്ത കഴിഞ്ഞ മണിക്കൂറുകളിൽ നിരവധി വാർത്ത മാധ്യമങ്ങളിൽ വന്നെങ്കിലും ഫൈനൽ റിസൾട്ടിൽ ഒമിക്രോൺ എക്സ്. ഇ അല്ല എന്ന സ്ഥിതികരണം വന്നിരിക്കുന്നു. ഒമിക്രോണിനെക്കാൾ 10 മടങ്ങ് വ്യാപനശേഷിയുള്ളതാണ് ഈ വകഭേദമെന്നും  ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഇക്ബാൽ സിംഗ് ചഹാൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത് എന്നും വാർത്തകൾ ഉണ്ടായിരുന്നു . ഇന്ന് മുംബൈയിൽ സ്ഥിരീകരിച്ച

മഞ്ചേരി 32ൽ ബസും ടിപ്പറും ജീപ്പും കുട്ടിയിടിച്ചപകടം ഒരാൾ മരിച്ചു നിരവതിപേർക്ക് പരുക്ക്

ഇമേജ്
മഞ്ചേരി എടവണ്ണ റോഡിൽ മരത്താണി പത്തപ്പിരിയം 32 ൽ ബസ്സും പിക്കപ്പും ജീപ്പും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. 35 പേർക്ക് പരിക്ക്. ലോറി ഡ്രൈവർ കൂട്ടിലങ്ങാടി സ്വദേശി മടത്തൊടി ബാലകൃഷ്ണൻ ആണ് മരിച്ചത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം നാല് മണിക്കാണ് അപകടം.  വളവിൽ ബസ് ലോറിയിലിടിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. ലോറിയുടെ പിറകിലെ ജീപ്പിലും ഇടിച്ചു. മഞ്ചേരിയിൽ നിന്ന് നിലമ്പൂരിലക്ക് പോകുകയായിരുന്ന ദോസ്ത് ബസും മഞ്ചേരിയിലേക്ക് വരികയായിരുന്ന ലോറിയുമാണ് അപകടത്തിൽ പെട്ടത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത മൂന്ന് മണിക്കൂറില്‍ മഴക്ക് സാധ്യത.today's rain NeWS

ഇമേജ്
 ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കും. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഉച്ചയോടുകൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്കാണ് സാധ്യത. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് കൂടുതല്‍ മഴ ലഭിക്കുക. ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ആൻഡമാൻ നിക്കോബാർ ദ്വീപിന് സമീപം കടലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.

ഇമേജ്
ആൻഡമാൻ നിക്കോബാർ ദ്വീപിന് സമീപം കടലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ആന്‍ഡമാന്‍ ദ്വീപിനു സമീപം ഇന്തോനേഷ്യയിലെ സബാങ്ങില്‍ നിന്ന് 204 കി.മി വടക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം. യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം 5.5 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. സമുദ്രനിരപ്പില്‍ നിന്ന് 10 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രം. ഇന്ത്യയുടെ നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ റിപ്പോര്‍ട്ട് പ്രകാരം 5.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 10.59 നാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തതെന്നും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ കാംപ്‌ബെല്‍ ദ്വീപില്‍ നിന്ന് 63 കി.മി വടക്കുകിഴക്കാണ് പ്രഭവകേന്ദ്രമെന്നും നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പറയുന്നു. ഭൂചലനത്തെ തുടര്‍ന്ന് ഒരു രാജ്യവും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

today news

കൂടുതൽ‍ കാണിക്കുക