പോസ്റ്റുകള്‍

മാർച്ച് 24, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

1994- മുതൽ 2000 വരെ വലിയോറ അടക്കാപുര AMUP സ്കൂൾ കലാലയ മുറ്റത്ത് ഒരുമിച്ചു പഠിച്ചു കളിച്ച് ചിരിച്ച് നടന്നവർ 22 വർഷങ്ങൾക്ക് ശേഷം ആ കലാലയ മുറ്റത്ത്‌ വീണ്ടും ഒരുമിച്ചുകൂടുന്നു

ഇമേജ്
1994- മുതൽ 2000 വരെ വലിയോറ അടക്കാപുര എ എം യു പി സ്കൂൾ   കലാലയ മുറ്റത്ത് ഒരുമിച്ചു പഠിച്ചു കളിച്ച് ചിരിച്ച് നടന്നവർ വീണ്ടും 22 വർഷങ്ങൾക്ക് ശേഷം ആ കലാലയ മുറ്റത്ത്‌ വീണ്ടും ഒന്നിക്കുകുകയാണ്. 22 വർഷങ്ങൾക്ക് ശേഷം ഓർമ്മചെപ്പ് എന്ന പേരിൽ  മാർച്ച്‌ 26 ശനിയാഴ്ച ഉച്ചക്ക് 2:30 ന്ന്  അടക്കാപുര സ്കൂളിൽ ആ 4 ക്ലാസിലെ വിദ്യാർത്ഥികൾ   വീണ്ടും ഒരുമിച്ചുകൂടുന്നു  

12 വർഷത്തിന് ശേഷം നാട്ടിൽ പോകാനായി ടിക്കറ്റ് വരെ എടുത്ത് തയ്യാറായ പ്രവാസി നജ്‌റാനിൽ ആത്മഹത്യ ചെയ്തു -

ഇമേജ്
നജ്‌റാൻ:  12 വർഷത്തിന് ശേഷം നാട്ടിൽ പോകാനിരുന്ന തമിഴ്നാട് സ്വദേശിയെ നജ്‌റാനിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തമിഴ്നാട് തഞ്ചാവൂർ സ്വദേശി മുരുകേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 25 വർഷമായി സഊദിയിലെ നജ്റാനിൽ ജോലി ചെയ്തുവരികയായിരുന്നു. അവസാനമായി നാട്ടിൽ പോയി വന്നിട്ട് 12 വർഷം കഴിഞ്ഞിരുന്നു  വിസയുടെ കാലാവധി കഴിഞ്ഞിട്ട് 4 വർഷമായിട്ടുണ്ട്. ഇദ്ദേഹത്തെ നാട്ടിലേക്ക് തിരികെ വിടുന്നതിന് വേണ്ടി സുഹൃത്തുക്കൾ സാമൂഹ്യ പ്രവർത്തകനും ഇന്ത്യൻ സോഷ്യൽ ഫോറം നജ്‌റാൻ വെൽഫയർ ഇൻചാർജുമായ ഷെയ്ക്ക് മീരാനെ സമീപിച്ചു. അദ്ദേഹം അധികാരികളെ പലതവണ കണ്ട് മുരുകേശിന്റെ യാത്രക്ക് വേണ്ട രേഖകൾ ശരിയാക്കി കൊടുത്തു. നാട്ടിലേക്ക് പോകാൻ ഫ്ലൈറ്റ് ടിക്കറ്റ് അടക്കം എടുത്ത മുരുകേശിനെ പോകുന്നതിന് തലേ ദിവസം റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സോഷ്യൽ ഫോറം പ്രവർത്തകരുടെ ഇടപെടലിലൂടെ മൃതദേഹം നജ്റാനിൽ തന്നെ മറവുചെയ്തു. ഭാര്യ ഇളവരശി, രണ്ടു മക്കൾ: ശ്രീമതി, രൂപശ്രീ.

22 വർഷങ്ങൾക്ക് ശേഷം ആ കലാലയ മുറ്റത്ത്‌ ഒരിക്കൽ കൂടി

ഇമേജ്
1994- മുതൽ 2000 വരെ വലിയോറ അടക്കാപുര എ എം യു പി സ്കൂൾ   കലാലയ മുറ്റത്ത് പഠിച്ചു കളിച്ച് ചിരിച്ച് നടന്നവർ വീണ്ടും 22 വർഷങ്ങൾക്ക് ശേഷം ആ കലാലയ മുറ്റത്ത്‌ വീണ്ടും ഒന്നിക്കുകുകയാണ്.22 വർഷങ്ങൾക്ക് ശേഷം ഓർമ്മചെപ്പ് എന്ന പേരിൽ മാർച്ച്‌ 26 ശനിയാഴ്ച ഉച്ചക്ക് 2:30 ന്ന്  അടക്കാപുര സ്കൂളിൽ  സംഘടിപ്പികുന്നു

ഒറ്റക്കണ്ണ് മാത്രം; അപൂർവ ജനനമായി ആൺ കുഞ്ഞ്

ഇമേജ്
അപൂർവങ്ങളിൽ അപൂർവമായ ഒരു കുഞ്ഞിന്റെ ജനനത്തിന് സാക്ഷ്യം വഹിച്ചിരിക്കുകpയാണ് യെമൻ. കഴിഞ്ഞ ദിവസം യെമനിൽ പിറന്ന ആൺകുഞ്ഞിന് ഒരു കണ്ണ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ലോകത്തിൽ വിരളമായി മാത്രം സംഭവിച്ചിട്ടുള്ള പ്രതിഭാസമാണിത്. ഒരു കണ്ണും അതിനായി ഒരു ഒപ്റ്റിക്കൽ നെർവുമായാണ് കുഞ്ഞ് ജനിച്ചത്. യെമനി മാദ്ധ്യമപ്രവർത്തകനായ കരീം സാറായ് ആണ് കുഞ്ഞിനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഇക്കാര്യം ലോകത്തെ അറിയിച്ചത്.ഒരാഴ്ച മുമ്പായിരുന്നു മദ്ധ്യയെമനിലെ അൽ ബൈദ ആശുപത്രിയിൽ ഒരു കണ്ണ് മാത്രമായി ആൺ കുഞ്ഞ് ജനിച്ചത്. ഗ്രീക്ക് പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ഒറ്റക്കണ്ണെന്ന പ്രതിഭാസത്തെ ഈ സംഭവം ഓർമ്മപ്പെടുത്തിയെന്നും മാദ്ധ്യമ പ്രവർത്തകൻ ചൂണ്ടിക്കാട്ടി.എന്നാൽ കുഞ്ഞ് ജനിച്ച് ഏഴ് മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും മരണത്തിന് കീഴടങ്ങിയിരുന്നു. കഴിഞ്ഞ അഞ്ച് നൂറ്റാണ്ടുകൾക്കിടെ ഇത്തരത്തിലുള്ള ആറ് സംഭവങ്ങൾ മാത്രമാണ് ഇതിന് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നാണ് വിവരം.

Fish