അന്താരാഷ്ട്ര ബഹിരാകാശ നിലയം തകർക്കുമെന്ന റഷ്യൻ ഭീഷണിക്കിടെ മലയാളികൾക്കും നിലയം കാണാനായി. വൈകിട്ട് 7.30 ന് ദൃശ്യമായ ബഹിരാകാശ നിലയം തെക്കു പടിഞ്ഞാറു നിന്നുമെത്തി ചന്ദ്ര പ്രകാശത്തിൽ മുങ്ങി മറഞ്ഞു. 400 കിലോമീറ്റർ ഉയരത്തിൽ മണിക്കൂറിൽ 12,000 കിലോമീറ്റർ വേഗതയിലാണ് രാജ്യാന്തര ബഹിരാകാശ നിലയം കടന്നു പോയത്. കാഴ്ചയിൽ നക്ഷത്രം പോലെ തോന്നിക്കുന്ന നിലയത്തിന് ഫുട്‌ബോൾ ഗ്രൗണ്ടിന്റെ വലുപ്പമുണ്ട്. ഇന്ന് മലയാളികൾ കണ്ട നിലയത്തിൽ റഷ്യക്കാരും അമേരിക്കക്കാര്യം ഉൾപ്പെടെ ആറു പേരുണ്ട്. ഇതിൽ നാസയുടെ പ്രതിനിധികളിൽ ഒരാൾ ഇന്ത്യൻ വംശജനായ രാജാചാരിയാണ്. ഹൈദരാബാദുകാരനായ ശ്രീനിവാസ വിചാരിയുടെ മകനാണ് രാജാചാരി.
2022 ഫെബ്രുവരി 8ന് രാത്രി 9.00 മണിയോടെ കൊയിലാണ്ടി പൂക്കാട് ബസ് സ്റ്റോപ്പിനു സമീപം നടന്ന ബൈക്ക് അപകടത്തിൽ അതിദാരുണമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് ജീവൻ രക്ഷിച്ച ഉദ്യോഗസ്ഥ. ഇതിപ്പോ വർണിക്കാനെന്താ? പോലീസ് അല്ലേ. അവരുടെ ഡ്യൂട്ടിയിൽ പെടുന്നതാ ഇതൊക്കെ. അതെ. സമൂഹത്തിനെ നേർവഴിക്കു നടത്താൻ നിയോഗിക്കപ്പെട്ടവർ. വ്യക്തിപരമായ ആവശ്യങ്ങൾ കഴിഞ്ഞു ഭർത്താവിനോടൊപ്പം യാത്രയിലായിരുന്ന ശ്രീമതി.ഷീബ വിജീഷ് അപ്രതീക്ഷിതമായി റോഡരികിൽ കണ്ട ആൾക്കൂട്ടം എന്തിനാണെന്നറിയാൻ വണ്ടി നിർത്തിയിറങ്ങി. റോഡിൽ മരണത്തോട് മല്ലിട്ട് കിടക്കുന്ന ചെറുപ്പക്കാരനും പരുക്കേറ്റ് വീണ കൂട്ടുകാരനും തൊട്ടടുത്തു ഒരു ബൈക്കും കിടക്കുന്നുണ്ട്. മറ്റൊന്നും ആലോചിച്ചില്ല. രണ്ടു പേരെയും ഹോസ്പിറ്റലിൽ എത്തിക്കുവാനുള്ള നടപടികൾ സ്വീകരിച്ചു. ഭർത്താവിന്റെയും നാട്ടുകാരുടെയും സഹായത്തോടെ മരണാസന്നനായ അയാളെ സ്വന്തം വണ്ടിയിലേക്ക് കയറ്റി കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് യാത്രയായി. ബന്ധുക്കൾ വരുന്നത് വരെ ഹോസ്പിറ്റലിൽ വേണ്ട സഹായങ്ങളുമായി അവർ ഓടി നടന്നു. അത്യാസന്ന നിലയിലായിരുന്ന ചെറുപ്പക്കാരനെ ICUവിൽ പ്രവേശിപ്പിച്
വേങ്ങര- ഊരകം കാരത്തോടുള്ള സുന്നി വഖ്ഫ് ഭൂമിയിൽ സലഫി സ്ഥാപന നിർമാണത്തിൽ വഖ്ഫ് ബോർഡ് നടപടി തുടങ്ങി. മുതവല്ലി പാണ്ടിക്കടവത്ത് അഹ്‌മദ് കുട്ടിയെ വഖ്ഫ് ബോർഡ് സസ്‌പെന്റ് ചെയ്തു. സലഫി കെട്ടിടം പൊളിക്കാൻ തീരുമാനമായി.
കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും ( മാർച്ച് 12&13) ഉയർന്ന താപനില സാധാരണയിൽ നിന്ന് 2-3°C വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.