യുവാവ് ട്രെയിൻ തട്ടി മരണപ്പെട്ടു വള്ളിക്കുന്ന് ആനങ്ങാടി റെയിൽവേ ഗേറ്റിന് വടക്കുവശം നവജീവൻ വായനശാല പരിസരത്ത് വെച്ച് യുവാവ് ട്രെയിൻ തട്ടി മരണ പെട്ട നിലയിൽ കാണപ്പെട്ടു കാന്തൊളി മഠത്തിൽ ജിജോ 32വയസ്സ് ആണ് മരണപ്പെട്ടത് മരണ കാരണം അറിവായിട്ടില്ല പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.