പോസ്റ്റുകള്‍

ഫെബ്രുവരി 19, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കുഞ്ഞാലിക്കുട്ടി -KT ജലീൽ കൂടിക്കാഴ്ച്ച കല്യാണവീട്ടിൽ എന്ത് രഹസ്യം എന്ന് PMA സലാം

ഇമേജ്
 

ഓപ്പറേഷൻ സൈലൻസ് : മോഷണം പോയ വാഹനങ്ങൾ പിടിയിൽ

ഇമേജ്
പൊതുജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭംഗം വരുത്തുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പരിശോധനയായ *ഓപ്പറേഷൻ സൈലൻസിനിടയിൽ മാസങ്ങൾക്ക് മുമ്പ്  കൊല്ലത്ത് നിന്ന് മോഷണം പോയ മോട്ടോർ സൈക്കിൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും കോട്ടയം ആർ ടി.ഒ എൻഫോഴ്സ്മെൻ്റ് കണ്ടെത്തി. അത്പാ പോലെ ലക്കാട് ജില്ലയിലെ അഗളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉടമയുടെ വീട്ടിൽ നിന്നും മോഷണം പോയ പൾസർ മോട്ടോർ സൈക്കിൾ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ വെച്ച്‌ പിടികൂടി. പിൻ വശത്ത് നമ്പർ പതിക്കാതെയും മുന്നിൽ നമ്പർ അവ്യക്തമായും പതിച്ചത് ശ്രദ്ധയിൽപ്പെട്ട തിരുവനന്തപുരം ആർ.ടി.ഒ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ ചിത്രം പകർത്തി ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് വാഹനം മോഷണം പോയ വിവരം അറിയുന്നത്.തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയും വാഹനം പിടികൂടുകയുമായിരുന്നു. *ശ്രദ്ധിക്കുക:* ഇത്തരത്തിൽ മോഷണം പോകുകയോ, അപകടത്തിൽപ്പെടുകയോ, ഉടമ അറിയാതെ മറ്റൊരാൾ ഉപയോഗിച്ച് കുറ്റകൃത്യത്തിൽപ്പെട്ടാലോ വിവരം ഉടമ അറിയുന്നതിനായി / അറിയിക്കുന്നതിനായി നിങ്ങളുടെ മൊബൈൽ നമ്പർ വാഹനത്തിൻ്റെ RC യുമായി പരിവാഹ നിൽ ബന്ധപ്പെടുത്തിയാലും....... #mvdkerala  #o

കിളിവീട് ലോഫ്റ്റിനെ വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു

ഇമേജ്
വലിയോറ : വ്യത്യസ്ത രാജ്യങ്ങളുടെ അലങ്കാര പ്രാവുകളുടെ ശേഖരമായ വേങ്ങര വലിയോറയിലെ അടക്കാപുര സ്വദേശി യൂസുഫ് അലി മനുവിന്റെ കിളിവീട് ലോഫ്റ്റിന് വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ആദരം. കഴിഞ്ഞമാസം PBC ക്ലബ്‌ അഖിലേന്ത്യ രണ്ടാമത് ഗ്രാൻഡ് ഓൺലൈൻ അലങ്കാര പ്രാവ് പ്രദർശന മത്സരത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യനുമായത് കിളിവീട് ലോഫ്റ്റിലെ  പൗട്ടർ വിഭാഗത്തിൽ പെട്ട നെതർലാൻഡ് സ്വദേശമായ വൂർബർഗ് ഷീൽഡ് ക്രോപ്പർ പ്രാവിനായിരുന്നു, വേങ്ങരക്ക്  അഭിമാനമായ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ കിളി വീട്ടിലെ പ്രാവിനെ സന്ദർശിക്കുകയും അതിമനോഹരമായി വളരെ വൃത്തിയോട്  കൂടി പ്രാവുകളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന യൂസഫലിയുടെ കുടുംബത്തിന്ന്   ഭരണസമിതിയുടെ ആദരവ് നൽകിയത്‌. കച്ചവട ആവശ്യത്തിന് കർണാടകയിൽ പോയ    യൂസഫലി മാനുവിന്റെ  അസാന്നിധ്യത്തിൽ ഭാര്യ ഹുമൈറ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസലിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി, ചടങ്ങിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിഫ എം ,പഞ്ചായത്ത്‌ സെക്രട്ടറി പ്രഭാകരൻ  വാർഡ് മെമ്പർ മാരായ, കുറുക്കൻ മുഹമ്മദ്, അബ്

today news

കൂടുതൽ‍ കാണിക്കുക