ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി 16, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മൂക്കിലും കഫം മാറുന്നില്ല..ചുമയുമുണ്ട് . ഈ കഫം ഇളകിപോകാൻ ചില മാർഗ്ഗങ്ങൾ : വീഡിയോ കാണാം

  ഒമൈക്രോൺ കോവിഡ് വന്നുമാറിയവരിൽ ഏറ്റവും കൂടുതൽ കാണുന്നത് തൊണ്ടയിലും മൂക്കിലും സൈനസിലും കഫമാണ്. സംസാരിക്കുമ്പോൾ ചുമ, കഫം. ഇത് കുട്ടികളും മുതിർന്നവരിലും ഒരുപോലെ ഇപ്പോൾ കാണുന്നുണ്ട്. ഈ കഫം എളുപ്പത്തിൽ ഇളകിപോകാൻ ചില സിമ്പിൾ മാർഗ്ഗങ്ങൾ . വിശദമായി അറിയുക. താഴെ കൊടുത്തരിക്കുന്ന വീഡിയോ കണ്ടു നോക്കുക.

ഹരിതകർമ്മ സേന അംഗങ്ങൾക്കുള്ള യൂണിഫോം വിതരണഉദ്ഘാടനം PK കുഞ്ഞാലികുട്ടി നിർവഹിച്ചു

വേങ്ങര ഗ്രാമപഞ്ചായത്ത്‌ ഹരിത കർമ്മ സേന അംഗങ്ങൾ ക്കുള്ള യൂണിഫോം വിതരണഉദ്ഘാടനം  ബഹു പ്രതിപക്ഷ  ഉപനേതാവും വേങ്ങര നിയോജക മണ്ഡലം MLA യുമായ  പി. കെ. കുഞ്ഞാലിക്കുട്ടി സാഹിബ്‌ നിർവ്വഹിച്ചു. ചടങ്ങിൽ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ്  ഹസീന ഫസൽ,വേങ്ങര പഞ്ചായത്ത്വാ സെക്രട്ടറി,വാർഡ് മെമ്പർമാർ,ഹരിത കർമ്മ സേന അംഗങ്ങൾ പങ്കെടുത്തു 

തിരുവനന്തപുരം തുമ്പ കടപ്പുറത്ത് വീണ്ടും സ്രാവ് വലയിൽ കുടുങ്ങി കരക്കടിഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പ കടപ്പുറത്ത് വീണ്ടും സ്രാവ് വലയിൽ കുടുങ്ങി കരക്കടിഞ്ഞു. മത്സ്യത്തൊഴിലാളികൾ സ്രാവിനെ കടലിലേക്ക് തിരിച്ചുവിട്ടു. ഞായറാഴ്ചയും സമാനരീതിയിൽ കടപ്പുറത്ത് സ്രാവ് കരക്കടിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സ്രാവ് കരക്കടിഞ്ഞ തുമ്പ കടപ്പുറത്ത് തന്നെയാണ് ഇന്നും സ്രാവ് കുരുങ്ങി കരയിലെത്തിയത്. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന വലയിലാണ് സ്രാവ് കുരുങ്ങിയത്. വല കരയിലേക്ക് വലിക്കുമ്പോഴാണ് സ്രാവ് കുരുങ്ങിയ കാര്യം ശ്രദ്ധയിൽ പെടുന്നത്. തീരത്തേക്ക് കൂടുതൽ അടുക്കും മുമ്പുതന്നെ സ്രാവ് കുടുങ്ങിയ കാര്യം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് വല മാറ്റി സ്രാവിനെ കടലിലേക്ക് തിരിച്ചയക്കുകയായിരുന്നു.നേരത്തെ കരക്കടിഞ്ഞ സ്രാവിനെ മൃഗസംരക്ഷണ വകുപ്പും മറ്റും എത്തി കുഴിച്ചിടുന്ന പ്രവൃത്തികൾ നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ഇത്തരത്തിൽ വീണ്ടും ഒരു സ്രാവ് കൂടി കരക്കടിഞ്ഞത്. കൂടുതൽ സ്രാവുകൾ ഈ മേഖലയിൽ ഉണ്ടാകും എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

മഞ്ഞാമാട് -മിനിബസർ റോഡിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മഞ്ഞാമാട് -മിനിബസർ  റോഡിൽ റോഡ് പണി നടക്കുന്നതിനാൽ ഇതിലൂടെ യുള്ള വാഹന ഗതാഗതം തൽകാലികമായി നിറുത്തിവെച്ചിരിക്കുന്നു.ഇപ്പോൾ ചെറിയ വാഹനങ്ങൾ കടത്തിവിടുന്നുണ്ടങ്കിലും റോഡ്പണി  പുരോഗമിക്കുന്നതിനനുസരിച്ചു പൂർണ്ണമായും അടക്കാൻ സാധ്യതയുണ്ട് അത് കൊണ്ട് കോട്ടക്കൽ ഭാഗത്തേക്ക്  പോകേണ്ട വാഹനങ്ങൾ മറ്റു വഴികളിലൂടെ പോകേണ്ടതാണ് 

ചെറിയാന്‍ ഫിലിപ്പ് കെ.പി.സി.സി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടര്‍

ചെറിയാന്‍ ഫിലിപ്പ് കെ.പി.സി.സി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടർ  പുതുതായി ആരംഭിക്കുന്ന കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായി ചെറിയാന്‍ ഫിലിപ്പിനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിയമിച്ചതായി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു. സമകാലിക രാഷ്ട്രീയ നിലപാടുകളിലും സാമൂഹ്യ-സാംസ്‌കാരിക വിഷയങ്ങളിലും വികസന കാഴ്ചപ്പാടുകളിലും നയരൂപീകരണത്തിന് ഉതകുന്ന പക്വമായ ചിന്തയും തുറന്ന ചര്‍ച്ചയും രാഷ്ട്രീയ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ആശയപരമായ അടിത്തറയും ചരിത്രപാരമ്പര്യവും ശക്തിപ്പെടുത്തുന്നതിന് പഠനകേന്ദ്രം വിപുലമായി പ്രചരണ പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചെറിയാന്‍ ഫിലിപ്പ് എ.കെ ആന്റണി പ്രസിഡന്റായിരുന്നപ്പോള്‍ കെ.പി.സി.സി സെക്രട്ടറിയായിരുന്നു. കെ.എസ്.യു പ്രസിഡന്റായും യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മൊബൈൽ നമ്പർ ഉപയോഗിച്ച് ആളുടെ സ്ഥലം കണ്ടെത്താനാകും mobile number tracker app

 മൊബൈൽ നമ്പർ ഉപയോഗിച്ച് ആളുടെ സ്ഥലം കണ്ടെത്താനാകും പോർട്ടബിൾ നമ്പർ ട്രാക്കർ അല്ലെങ്കിൽ ഫോൺ നമ്പർ ലൊക്കേറ്റർ - ഏത് ഫോൺ തുകയുടെയും ഏരിയ എളുപ്പത്തിലും വേഗത്തിലും കണ്ടെത്താൻ മൊബൈൽ ചെക്കിംഗ് ആപ്ലിക്കേഷൻ നിങ്ങളെ സഹായിക്കുന്നു. ടെലിഫോൺ നമ്പർ ട്രാക്കർ ആപ്പ് GPS വഴി പ്രവർത്തിക്കുന്നു, ഒരു ലൊക്കേഷന്റെ മാപ്പ് ഉപയോഗിച്ച് അത്യാധുനിക ഫ്രെയിംവർക്ക് സ്ഥലം കണ്ടെത്താൻ. ടെലിഫോൺ വൈഡ് അസോർട്ട്‌മെന്റ് ഫൈൻഡർ നിങ്ങൾക്ക് ജിപിഎസ് പിന്തുടരുന്ന അത്യാധുനിക സിം വൈഡ് അസോർട്ട്‌മെന്റ് ടാക്കിൾ വാഗ്ദാനം ചെയ്യുന്നു. ഈ ആപ്ലിക്കേഷൻ Android ടെലിഫോണുകൾക്കായുള്ള ഒരു സെൽഫോൺ സെൽ ഫോൺ ട്രാക്കറായതിനാൽ നിങ്ങൾക്ക് ഒരു സെൽ ശേഖരത്തിൽ ഏത് പ്രദേശവും കണ്ടെത്താനാകും. ചെറിയ പ്രിന്റും ഗാഡ്‌ജെറ്റിന്റെ അത്യാധുനിക ലൊക്കേലും ഉള്ള ഏത് സെൽഫോണും കണ്ടെത്താൻ നമ്പറുകളിൽ സ്തംഭിക്കുക എന്നതാണ് ഞങ്ങളുടെ ആപ്ലിക്കേഷന്റെ പ്രധാന വിശദീകരണം. ഒരു അവ്യക്ത വ്യക്തി നിങ്ങളെ വിദേശത്തേക്ക് വിളിക്കുകയും ഞങ്ങളുടെ ട്രാക്കർ ആപ്ലിക്കേഷനിലെ ഗസ്റ്റ് ഐഡി ശേഖരണത്തിൽ പ്രവേശിച്ച് അവരുടെ  പ്രദേശം മെലഡി ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ Isd codes can be looked in t

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm