പോസ്റ്റുകള്‍

ഫെബ്രുവരി 11, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കോഴി വിറ്റ് വൈറൽ ആയ ഫായിസിന് കിട്ടിയ കിടിലൻ സമ്മാനം ഇതു മതി...ഫായിസിന്റെ ഈ സന്തോഷം മതി

ഇമേജ്
ഇതു മതി... ഫായിസിന്റെ ഈ സന്തോഷം മതി. Step 3: Place this code wherever you want the plugin to appear on your page. കോഴി വിറ്റ് വൈറൽ ആയ ഫായിസിന് കിട്ടിയ കിടിലൻ സമ്മാനം കാണൂ .. കോഴി വിറ്റ് വൈറൽ ആയ ഫായിസിന് കിട്ടിയ കിടിലൻ സമ്മാനം കാണൂ .. Moinus vlogs - 114 Posted by Moinu's Vlogs on Friday, 11 February 2022 കുറെ നല്ല മനുഷ്യർ ചേർന്നു നിന്നു. കോളജ്‌ വിദ്യാർത്ഥിയായ ഫായിസിന്‌ ഇനി നടന്ന് തളരാതെ ക്ലാസ്സിൽ പോവാം. അത്‌ കഴിഞ്ഞ്‌ അവന്റെ ജീവിതോപാധിയായ വഴിയോരത്തെ കച്ചവടം തുടരാം. ഏറെ നാളായി ഫായിസ്‌ ഇതാഗ്രഹിച്ചതായിരുന്നു. ഇതിനു കൂടെ നിന്ന പ്രിയ സുഹൃത്ത്‌ പേരു പറയരുതെന്ന് പറഞ്ഞു. അകാലത്തിൽ വിട പറഞ്ഞ അവന്റെ അമ്മയുടെ നിത്യ ശാന്തിക്ക്‌ ഫായിസിനോടും കുടുംബത്തോടും പ്രാർത്ഥിക്കാൻ പറഞ്ഞു. അത്രമാത്രം.. പിന്നെ സുമേഷ്‌ മാഷും കൊളത്തൂർ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികളുമാണ്‌. അവരോട്‌ വലിയ നന്ദിയുണ്ട്‌. അവരെ പോലുള്ള ഒരു കുട്ടിയുടെ സങ്കടം കാണാൻ, അതിന്‌ പരിഹാരമുണ്ടാക്കാൻ കൈകോർത്തതിന്‌. ഫായിസ്‌ സുരക്ഷിതനായി ഈ സ്കൂട്ടർ ഉപയോഗിക്കട്ടെ.. വേർ തിരിവുകളില്ലാതെ മാറ്റി നിർത്തപ്പെടലുകളില്ലാതെ എല്ലാ കുട്ടികളു

നഴ്സറി ആരംഭിക്കുന്നതിന്ന്ന് പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട്‌ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി

ഇമേജ്
കണ്ണമംഗലം:  സ്കൂളു കളിൽ ഓഫ്‌ലൈൻ ആയി ക്ലാസുകൾ ആരംഭി ക്കാൻ സർക്കാർ നിർദ്ദേശം വന്നതോടെ കണ്ണമഗലം GLPS സ്കൂൾ നഴ്സറി ആരംഭിക്കുന്നതിലേക്കു പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട്‌ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർക്ക്  നിവേദനം നൽകി. സ്കൂൾ HM.K മുഹമ്മദ്‌ മാഷ്, PTA പ്രസിഡന്റ് നെടുമ്പള്ളി സൈതു, CT സലാഹുദ്ധീൻ മാഷ് എന്നിവർ പങ്കെടുത്തു

USB ഉപകരണങ്ങളിലൂടെ സൈബർ ആക്രമണം ജാഗ്രത പാലിക്കണമെന്ന് പോലീസ് cybersafety

ഇമേജ്
USB ഉപകരണങ്ങളിലൂടെ സൈബർ ആക്രമണം: ജാഗ്രത പാലിക്കുക  വിദൂര നിയന്ത്രണത്തിലൂടെ കമ്പ്യൂട്ടറുകളെ നശിപ്പിക്കാനും ഡാറ്റാ മോഷണത്തിനുമായി  സൈബർ കുറ്റവാളികൾ തന്ത്രപരമായി  വിതരണം ചെയ്യപ്പെടുന്ന  യുഎസ്ബി ഉപകരണങ്ങൾ കമ്പ്യൂട്ടറിൽ പ്ലഗ് ചെയ്യുമ്പോഴാണ് യുഎസ്ബി വഴിയുള്ള സൈബർ ആക്രമണം ഉണ്ടാകുന്നത്. യുഎസ്ബി വഴിയുള്ള ആക്രമണത്തിലൂടെ  കുറ്റവാളികൾക്ക് സിസ്റ്റങ്ങളുടെ റിമോട്ട് ആക്‌സസ് ലഭിക്കുന്നു. മാൽവെയറുകൾ, റാൻസംവെയറുകൾ എന്നിവ അടങ്ങിയ യുഎസ്ബി ഡ്രൈവുകൾ തട്ടിപ്പ് സംഘം  Amazon, E bay തുടങ്ങിയ പ്രശസ്തമായ കമ്പനികളുടെ പേരിൽ വ്യാജ  ഗിഫ്റ്റ് കാർഡിനോടൊപ്പം  അയച്ചുകൊടുക്കപ്പെടുന്നു.   വൈറസുകൾ അടങ്ങിയ യുഎസ്ബി ഉപകരണങ്ങൾ  ഉപയോക്താവ് അവ ടാർഗെറ്റ് നെറ്റ്‌വർക്കിലോ സിസ്റ്റത്തിലോ  പ്ലഗുചെയ്യപ്പെടുമ്പോൾ, സൈബർ ആക്രമണങ്ങൾ നടത്താൻ കുറ്റവാളികൾ വ്യത്യസ്ത രീതികളാണ് ഉപയോഗിക്കുന്നത്. സംശയങ്ങൾ തോന്നാത്ത വിധം ഇവ  ഒരു സാധാരണ യുഎസ്ബി ഉപകരണം പോലെ കാണപ്പെടുന്നു, എന്നാൽ യുഎസ്ബി ഉപകരണത്തിന്റെ മൈക്രോകൺട്രോളർ സൈബർ ക്രിമിനൽസിന് നിയന്ത്രിക്കാൻ പ്രോഗ്രാമിംഗ് ചെയ്തിട്ടുണ്ടായിരിക്കും. യുഎസ്ബി ഉപകരണത്തിന്റെ ഫേംവെയർ റീപ്രോഗ്രാം ചെയ്യുന്നതിലൂ

മലമ്പുഴ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു babu latest news

ഇമേജ്
പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ബാബു പൂർണ്ണ ആരോഗ്യവാനാണെന്ന് ഡിഎംഒ ഉൾപ്പെടെയുള്ളവർ അറിയിച്ചു. ബാബുവിനെ സ്വീകരിക്കാൻ നാട്ടുകാരും സുഹൃത്തുക്കളും എത്തിയിരുന്നു. ബാബുവിന് സാമ്പത്തിക സഹായവുമായി തൃശ്ശൂരിലുള്ള ഒരു കൂട്ടം ആളുകളും രംഗത്തെത്തി. വെള്ളവും ഭക്ഷണവുമില്ലാതെ 40 മണിക്കൂറിലേറെ മലമ്പുഴ കൂർമ്പാച്ചി മലയിടുക്കിൽ ഒറ്റപ്പെട്ടുകഴിഞ്ഞ ബാബു ആരോഗ്യനില ഏറെക്കുറെ വീണ്ടെടുത്തു. ബുധനാഴ്ച ഉച്ചമുതൽ ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിയുന്ന ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു ബാബു ആശുപത്രി വിട്ടു; 'എല്ലാവർക്കും ബിഗ് സല്യൂട്ട്'- പൊട്ടിക്കരഞ്ഞ് നന്ദിപറഞ്ഞ് മാതാവ്    പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ബാബു പൂർണ്ണ ആരോഗ്യവാനാണെന്ന് ഡിഎംഒ ഉൾപ്പെടെയുള്ളവർ അറിയിച്ചു. ബാബുവിനെ സ്വീകരിക്കാൻ നാട്ടുകാരും സുഹൃത്തുക്കളും എത്തിയിരുന്നു. ബാബുവിന് സാമ്പത്തിക സഹായവുമായി തൃശ്ശൂരിലുള്ള ഒരു കൂട്ടം ആളുകളും രം

വലിയ തോട്ടിൽ കെട്ടികിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യം മലപ്പുറം ജില്ലാ ട്രോമാ കെയർ പ്രവർത്തകർ നീക്കം ചെയ്തു

ഇമേജ്
സമീപവാസികൾക്കും കർഷകർകും ഭീഷണി യായിരുന്ന മലപ്പുറം നഗരത്തിലെ വാറങ്കോട്             പനച്ചിപാലം വലിയ തോട്ടിൽ                  കെട്ടികിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യം മലപ്പുറം ജില്ലാ ട്രോമാ കെയർ മലപ്പുറം സ്റ്റേഷൻ യൂണിറ്റ് വളണ്ടിയർമാർ തോട്ടിൽ നിന്ന്മാറ്റി തോട് ശുചീകരിച്ചു  ട്രോമാ കെയർ മലപ്പുറം സ്റ്റേഷൻ യൂണിറ്റ്  ലീഡർ നൂർ മുഹമ്മദ് ,ഡെപ്യൂട്ടി ലീഡർ HMC റഫീഖ് ,മജീദ് വാറങ്കോട് ,അബ്ദുറഹ്മാൻ വടക്കേമണ്ണ ,ഉജാല അലവി ,അഷ്റഫ് കൊലക്കണ്ണി  ,സിദ്ദീഖ് മാഷ് വെള്ളൂർ  ,മുഹമ്മദ്അലി എം സി തുടങ്ങിയ ട്രോമാകെയർ വളണ്ടിയർമാർ പങ്കെടുത്തു