വേങ്ങര എം.എൽ.എ ഓഫിസ് അറിയിപ്പ് വേങ്ങര നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാരായവർക്കും കിടപ്പിലായവർക്കും ഡിസ് എബിലിറ്റി സർട്ടിഫിക്കറ്റ്,UDID കാർഡ്, സ്പെഷ്യൽ ലേർണിംഗ് ഡിസ് എബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതിനായി വേങ്ങര നിയോജക മണ്ഡലത്തിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.ഇതിലേക്ക് l 2022 ഫെബ്രുവരി 20 നകം ഭിന്നശേഷിക്കാരായവരുടെയും കിടപ്പിലായവരുടെയും വിവരങ്ങൾ ഓരോ വാർഡ് മെമ്പർമാരും അവർക്ക് നൽകിയിട്ടുള്ള ഗൂഗിൾ ഫോം വഴി സമർപ്പിക്കേണ്ടതാണ്. അർഹരാവയവർ വാർഡ് മെമ്പർമാരുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകണമെന്ന് വേങ്ങര മണ്ഡലം MLA ഓഫീസ് അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് : 9895388200 എന്ന നമ്പറിൽ ബന്ധപെടുക
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.