പോസ്റ്റുകള്‍

ജനുവരി 30, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

JCI വേങ്ങരയുടെ പ്രസിഡന്റായി മുഹമ്മദ് ഷാഫിയെയും സെക്രട്ടറിയായി ഷഫീഖ് അലിയേയും തിരഞ്ഞെടുത്തു

ഇമേജ്
ജൂനിയര്‍ ചേബര്‍ ഇന്റര്‍നാഷണല്‍ വേങ്ങര ടൌണ്‍ ആറാമത് സ്ഥാനരോഹണ ചടങ്ങ് നടന്നു. ചടങ്ങില്‍ വച്ച് ജെ. സി. ഐ വേങ്ങര ടൗണിന്റെ 2022 വര്‍ഷത്തെ ഭാരവാഹികള്‍ ചുമതല ഏറ്റെടുത്തു. പുതിയ പ്രസിഡന്റ് ആയി മുഹമ്മദ് ഷാഫി G tec സ്ഥാനമേറ്റെടുത്തു. 2020 പ്രസിഡന്റ് ഷൗക്കത്ത് സത്യ വാചകം ചൊല്ലി കൊടുത്തു . 2022 വർഷത്തേക്കുള്ള സേവന പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു. ചടങ്ങിൽ  ചീഫ് ഗസ്റ്റ് ആയി മലപ്പുറം ജില്ലാ പഞ്ചായത്ത അംഗം സമീറ പുളിക്കൽ ഉം ഗസ്റ്റ് ഓഫ് ഓണർ ആയി JCI PPP adv  Sidheeq ഉം JCI zone വൈസ് പ്രസിഡന്റ് JCI സെനറ്റർ Dr. Favas musthafa എന്നിവരും സംബന്ധിച്ചു. JCI വേങ്ങര യുടെ 2022 വർഷത്തെ ഭാരവാഹികളായ സെക്രട്ടറി ഷഫീഖ് അലി യും ട്രഷറർ  ആയി ഹുസ്സൈൻ ഓവുങ്ങൽ ഉം വൈസ് പ്രസിഡന്റ്മാർ ആയി  Dr .സാദിഖ് തങ്ങൾ. സുലൈമാൻ മാസ്റ്റർ .ഫൈസൽ മാസ്റ്റർ .ശരീഫ് എന്നവരും ചുമതലയേറ്റു.

വീഡിയോകണ്ട് ഓട്ടോറിക്ഷ വേഗത്തിൽ വന്ന് ഇടിക്കുകയായിരുന്നു ഇന്ന് തെറ്റിദ്ധരിച്ചവർ ഇത്‌ വായിക്കുക അപ്പോൾ സത്യംമനസിലാകും

ഇമേജ്
കഴിഞ്ഞ വെള്ളിയാഴ്ച  രാവിലെ വേങ്ങര  മാട്ടിൽ പള്ളിയിൽ എ കെ  കുഞ്ഞുവിന്റെ കടയുടെമുന്നിൽനടന്ന വാഹനാപകടത്തിന്റെ CCTV ദൃശ്യം സമൂഹ മാധ്യമങ്ങളിൽ നിരവധി ആളുകൾ കാണുകയുണ്ടായി  വിഡിയോയിൽ കാണുന്നത്  നിറുത്തിഇട്ടിരുന്ന കാറിലേക്ക് വളരെ വേഗത്തിൽ പാഞ്ഞുവന്ന ഓട്ടോറിക്ഷ ഇടിക്കുകയും ഇടിയുടെ അഗാധത്തിൽ കാറ് തെറിച്ചു കടയിലേക്ക് കയറുന്ന വീഡിയോയായിരുന്നു.  ഈ വീഡിയോ കണ്ട്  ഓട്ടോറിക്ഷ അമിതവേകത്തിൽ വന്ന് ഇടിക്കുകയായിരുന്നു ഇന്ന് തെറ്റിദ്ധരിച്ചു നിരവധിപേർ കമെന്റ് ചെയുക യുണ്ടായി. എന്നാൽ ആ വീഡിയോയിൽ എഥാർത്ഥത്തിൽ സംഭവിച്ചത്  ആ ഓട്ടോയെ ഓവർടൈക്ക് ചെയ്തു വന്ന  വാഹനം ആ ഓട്ടോറിക്ഷയിൽ ഇടിക്കുകയും ഇടിയുടെ അഗാധത്തിൽ ഓട്ടോയുടെ നിയന്ത്രണം നഷ്ട്ടപ്പെട്ട്  സൈഡിൽ കാണുന്ന കറിലിടിക്കുകയായിരുന്നു. എന്നൽ ഓട്ടോറിക്ഷയെ വേറെഒരു വാഹനം ഇടിക്കുന്നത്  CCTV യിൽ പതിയാത്തത് കൊണ്ട്  സത്യം ആരും അറിഞ്ഞില്ല വീഡിയോ കാണാം

വാഹനങ്ങളിലെ തീപിടുത്തം അറിയേണ്ടകാര്യങ്ങൾ VehicleFire latest news

ഇമേജ്
🔥🔥വാഹനങ്ങളിലെ അഗ്നിബാധ അറിയേണ്ട കാര്യങ്ങൾ ....... 🔥🔥 🚭അടുത്ത കാലത്തായി ഓടുന്ന വാഹനങ്ങൾ അഗ്നിക്കിരയാകുന്ന വളരെയധികം വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു -  വേനൽ കടുക്കുന്തോറും ഇത് വർദ്ധിക്കുകയും ചെയ്യാം..  പലപ്പോഴും അറിവില്ലായ്മയാണ് ഈ അപകടങ്ങളിലെ പ്രധാന വില്ലൻ. നിരുപദ്രവിയായ വണ്ടുകൾ പോലും അഗ്നിബാധക്ക് കാരണമാകുന്നുണ്ടെന്ന് എത്ര പേർക്ക് അറിയാം....  അഗ്നിബാധയുടെ പ്രധാന കാരണങ്ങൾ എന്താണെന്ന് നോക്കാം.  1.ഫ്യൂവൽ ലീക്കേജ്  കാലപഴക്കം മൂലവും ശരിയായ മെയിൻറനൻസിന്റെ അഭാവം നിമിത്തവും  ഫ്യുവൽ ലൈനിൽ ലീക്കേജുകൾ സംഭവിക്കാം.  ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളിൽ എലി മുതലായവയുടെ ആക്രമണം മൂലവും ഇന്ധനചോർച്ച ഉണ്ടാകാം. ഗ്രാമപ്രദേശങ്ങളിലും  മരങ്ങൾ ധാരാളമായി വളർന്നു നിൽക്കുന്ന പ്രദേശങ്ങളിലും വനാതിർത്തിയിലും ചില പ്രത്യേക തരം വണ്ടുകൾ റബ്ബർ കൊണ്ട് നിർമ്മിച്ച ഇന്ധന ലൈനിൽ വളരെ ചെറിയ ദ്വാരം ഇടുന്നത്  ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . ബയോ ഫ്യുവൽ ആയ എഥനോൾ അടങ്ങിയ ഇന്ധനങ്ങൾ ഉയോഗിക്കുന്ന വാഹനങ്ങളിലാണ്  ഇത്തരത്തിൽ  വണ്ടുകളുടെ ആക്രമണം കൂടുതൽ കണ്ടെത്തിയിട്ടുള്ളത്. മാരുതി വാഹനങ്ങളിൽ ഇത്തരത്തിലുള്ള ഉള്ള പരാതികൾ നിത്യ

today news

കൂടുതൽ‍ കാണിക്കുക