സൽമാൻ ഇന്ന് താരമാണ് നാട്ടിലും സോഷ്യൽ മീഡിയയിലും. ചെർപുളശേരി കുറ്റിക്കോട് സ്വദേശി 32 കാരൻ ജന്മനാ ബൗദ്ധിക വൈകല്യമുള്ള ഭിന്നശേഷിക്കാരനായ സൽമാനെ ചങ്കു പറിച്ചു നൽകാൻ തയ്യാറായ കൂട്ടുകാർ കൂടെ നിർത്തി ഇന്നൊരു സെലിബ്രിറ്റിയാക്കിയിരിക്കുന്നു. നാട്ടിലെ കടകളുടെ ഉദ്ഘാടനത്തിനും സെവൻസ് ഫുട്ബാൾ കിക്കോഫിനും ഇന്ന് സൽമാൻ കൂടിയേ തീരൂ. ഒട്ടനവധി ഫുട്ബോൾ ക്ലബുകളും ഭാഗ്യതാരമായി സൽമാനെ ബൂട്ടണിയിച്ചു. വില്ലൻ കഥാപാത്രങ്ങളായി സോഷ്യൽ മീഡിയയിലെ റീൽസിലെ പുത്തൻ താരവുമാണ് ഇദ്ദേഹം. സൽമാന്റെ പ്രിയപ്പെട്ട ചങ്കുകളെപ്പറ്റി പറയാതിരിക്കാനാകില്ല. അകറ്റി നിർത്തിയില്ല, മാറ്റി നിർത്തിയില്ല അവർ. ഒരു നാടും നാട്ടുകാരും അവനെ ചേർത്തു പിടിച്ചു. കുറ്റിക്കൊടിന്റെ പ്രിയപ്പെട്ടവരേ ... നിങ്ങളാണ് സൽമാന്റെ കരുത്തും ഊർജ്ജവും. യാത്രകളിലും ഭക്ഷണ ശാലകളിലും കളിക്കളങ്ങളിലും ചേർത്തു നിർത്തി നിങ്ങളവനെ മുന്നോട്ടു നയിച്ചു. നിങ്ങടെ നല്ല മനസ്സിനെ അഭിമാനത്തോടെ സല്യൂട്ട് ചെയ്യുന്നു. അഭിനന്ദനങ്ങൾ സൽമാനും പ്രിയ സുഹൃത്തുക്കൾക്കും ..... 👏👏👏
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.