പോസ്റ്റുകള്‍

ജനുവരി 28, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചെമ്മാട്ടെ സ്വകാര്യ ആംബുലനസിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി

ഇമേജ്
പെരിന്തൽണ്ണ: ആന്ധ്രപ്രദേശില്നിന്നും ചെമ്മാട്ടെ സ്വകാര്യ ആംബുലനസിൽ കടത്തുകയായിരുന്ന കഞ്ചാവ്  പെരിന്തൽമണ്ണയിൽ നിന്നും പിടികൂടി. 25 പാക്കറ്റുകളിലായി 50 കിലോ കഞ്ചാവാണ്‌ പെരിന്തൽമണ്ണ താഴേക്കാട് നിന്ന് പിടികൂടിയത്. സംഭവത്തിൽ ആംബുലനസിലുണ്ടായിരുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം ചട്ടിപറമ്പ് സ്വദേശി പുത്തൻപീടിയേക്കൽ ഉസ്മാൻ, തിരൂരങ്ങാടി -പെരുവള്ളൂർ കൂമണ്ണ സ്വദേശി ഏറാട്ടുവീട്ടിൽ ഹനീഫ, മുന്നിയൂർ കളത്തിങ്ങൽപാറ സ്വദേശി മുഹമ്മദ് അലി എന്നിവരാണ് പിടിയിലായത്. ആന്ധ്ര -കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ആഡംബര കാറുകളിലും ആംബുലൻസുകളും വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധനക്ക് ഇറങ്ങിയത്. ഇത്തരത്തിൽ കഞ്ചാവുമായി പെരിന്തൽമണ്ണയിൽ ഒരു ആംബുലൻസ് എത്തുമെന്ന വിവരം ലഭിച്ചിരുന്നു. കൃത്യമായ വാഹനത്തിന്റെ നമ്പറടക്കമാണ് പോലീസിന് കഞ്ചാവ് കടത്തിനെക്കുറിച്ച് വിവരം ലഭിച്ചത്. കഞ്ചാവ് കടത്തിന് മറയായി ഉപയോഗിച്ചത് ആംബുലൻസ്; പെരിന്തൽമണ്ണയിൽ പിടികൂടിയത് 50 കിലോ കഞ്ചാവ്; 3 പേർ പിടിയിൽ..! പെരിന്തൽമണ്ണയിൽ സ്വകാര്യ ആംബുലന്‍സില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച

ഒരു പൂച്ചയെ കണ്ട് ഇത്ര അദ്ഭുതപ്പെടാൻ എന്താണെന്നല്ലേ. ഇതൊരു സാധാരണ പൂച്ചയല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ പൂച്ചയാണ് കക്ഷി largest cat in world

ഇമേജ്
റഷ്യൻ സ്വദേശിനിയായ യൂലിയ മിനിനയുടെ ഒസ്കോളിലെ വീട്ടിൽ എത്തുന്നവരെ കാത്ത് ഒരു അദ്ഭുത കാഴ്ചയുണ്ട്.  യൂലിയയുടെ വളർത്തുപൂച്ച.   ഒരു പൂച്ചയെ കണ്ട് ഇത്ര അദ്ഭുതപ്പെടാൻ എന്താണെന്നല്ലേ. ഇതൊരു സാധാരണ പൂച്ചയല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ പൂച്ചയാണ് കക്ഷി.  കെഫിർ എന്നാണ് വളർത്തു പൂച്ചയ്ക്ക് യൂലിയ നൽകിയിരിക്കുന്ന പേര്. പൂച്ചയാണെങ്കിലും കെഫിറിനെ ആദ്യം കാണുന്നവർ അവൻ നായയാണെന്ന് തെറ്റിദ്ധരിക്കും. കാരണം അത്ര വലുപ്പമാണ് ഈ മിടുക്കന്.    കെഫിറിന്റെ അസാധാരണയമായ വലുപ്പത്തെക്കുറിച്ച് കേട്ട് അമ്പരന്നെങ്കിൽ ഇതും കൂടി അറിയണം. ഈ പൂച്ചയ്ക്ക് ഇനിയും പൂർണവളർച്ചയെത്തിയിട്ടില്ല. അതായത് രണ്ടു വയസ്സിൽ താഴെ മാത്രം പ്രായമുള്ള കെഫിറിന് ഇനിയും വലുപ്പം വയ്ക്കാൻ സാധ്യതയുണ്ട്. മെയ്ൻ കൂൺ ഇനത്തിൽപ്പെട്ട കെഫിറിനെ തീരെ കുഞ്ഞായിരിക്കുമ്പോഴാണ് യൂലിയ വീട്ടിലേക്ക് കൊണ്ടുവന്നത്. മാസങ്ങൾ കഴിയുംതോറും  കെഫിറിന്റെ വലുപ്പംകണ്ട് താൻ തന്നെ അദ്ഭുതപ്പെട്ടുപോയതായി യൂലിയ പറയുന്നു. വലുപ്പത്തിൽ മാത്രമല്ല  ബുദ്ധിശക്തിയിലും കെഫിർ വേറിട്ട് നിൽക്കും. തൂവെള്ളനിറത്തിൽ നിറയെ രോമങ്ങളുള്ള  പൂച്ചക്കുട്ടിയെ എടുത്തുകൊണ്ട് നിൽക്കുന്നതി

നെഹ്‌റു യുവ കേന്ദ്ര മലപ്പുറം വോളിബാൾ ചാമ്പ്യൻഷിപ്പിൽ PYS ജേതാക്കളായി

ഇമേജ്
നെഹ്‌റു യുവ കേന്ദ്ര മലപ്പുറം വോളിബാൾ ചാമ്പ്യൻഷിപ്പ്  പരപ്പിൽ പാറ യുവജന സംഘം(PYS)ജേതാക്കളായി 2021-2022 നെഹ്റു യുവകേന്ദ്ര മലപ്പുറം sports meet  ന്റെ ഭാഗമായി  മലപ്പുറം, വേങ്ങര ബ്ലോക്കുകളിലെ  ക്ലബുകൾ തമ്മിലുള്ള  വോളിബാൾ മത്സരത്തിൽ  പരപ്പിൽപാറ യുവജന സംഘം(PYS) ജേതാക്കളായി.

today news

കൂടുതൽ‍ കാണിക്കുക