ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി 23, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇന്നലത്തെ പോലെ ഇന്നും കോവിഡ് റിസൾട്ട്‌ ലഭ്യമാവാത്തതിനുള്ള കാരണം Labsys സർവറിൽ ഉള്ള ടെക്നിക്കൽ പ്രശ്നങ്ങൾ കാരണം

ഇന്നലെത്തെ പോലെ ഇന്നും സംസ്ഥാന തലത്തിൽ Labsys സർവറിൽ ഉള്ള ടെക്നിക്കൽ പ്രശ്നങ്ങൾ കാരണം ഇന്നത്തെ കോവിഡ് 19 പോസിറ്റീവ് ലിസ്റ്റ് സംസ്ഥാനത്ത് സാധാരണ ടൈമിൽ  Download ചെയുന്ന ടൈമിൽ ഡൌൺലോഡ് ചെയ്യാൻ  സാധിക്കാത്തതിനാൽ  കുറച്ച് ഡിലെ അവൻ സാധ്യത ഉണ്ട്‌   അപ്ഡേറ്റ് ടൈം 5മണി  Video അപ്ഡേറ്റ് ടൈം 6:30

കോവിഡ് വ്യാപനം വേങ്ങര പോലീസ് അറിയിപ്പ്23/1/2022

കോവിഡ് വ്യാപനം വേങ്ങര പോലീസ് അറിയിപ്പ് 23/1/2022

രേഖകൾ ഉണ്ടായിട്ടും പോലീസ് യാത്ര തുടരാൻ അനുവദിച്ചില്ലെന്ന് പരാതി today Lockdown latest news

കായംകുളം എം.എസ്.എം കോളേജിൽ പഠിക്കുന്ന അനിയത്തിയെ രണ്ടാഴ്ചതേയ്ക്ക് കോളേജ്‌ അടച്ചതിനാലും നാളെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കേണ്ടത് കൊണ്ടും വീട്ടിൽ കൊണ്ടുവരാനായി ഉമ്മച്ചി രാവിലെ പുറപ്പെട്ടു. രാവിലെ 6 മണിക്കുള്ള കുളത്തുപ്പുഴ- ആലപ്പുഴ ഫാസ്റ്റിലാണ് ഉമ്മച്ചി സ്‌ഥിരമായി കായംകുളം പോകുന്നത്. വീട്ടിൽ നിന്നും 4 കിലോമീറ്റർ ദൂരത്താണ് ബസ് സ്റ്റോപ്. രാവിലെ എഴുന്നേറ്റ് ബസ് സ്റ്റോപ്പിൽ കൊണ്ടാക്കിയ ശേഷം ഞാൻ തിരികെ വന്നു. 6.30 ആയിട്ടും ബസ്  കാണാത്തതിനാൽ കാർ എടുത്തു വരാൻ ഉമ്മച്ചി വിളിച്ചു പറഞ്ഞു. ലോക്ക് ടൗണ് ആയതിനാൽ സത്യവാങ്മൂലവും കാറിന്റെ രേഖകളും എടുത്തു വെച്ചു. ഞാനും ഉമ്മച്ചിയും 5 വയസുള്ള അനിയനും കാറിൽ പാരിപ്പള്ളി കൊല്ലം വഴി ഏകദേശം 65കിലോമീറ്റർ പിന്നിട്ട് ഓച്ചിറ എത്തി. 7 ഓളം പോലീസ് ചെക്കിങ് കഴിഞ്ഞാണ് അതുവരെ എത്തിയത്. അനിയത്തിയുടെ കോളേജിൽ പോകുകയാണ് എന്ന് പറഞ്ഞപ്പോൾ അതുവരെയുള്ള എല്ലാ ചെക്കിങ്ങും പോലീസ് കടത്തി വിട്ടു. ഓച്ചിറ എത്തിയപ്പോൾ പോലീസ് തടഞ്ഞു. ഓച്ചിറ പോലീസ് സ്റ്റേഷനിലെ ISHO വിനോദ്. പി എന്ന ഉദ്യോഗസ്ഥനാണ് തടഞ്ഞത്. ഉമ്മച്ചി രേഖകളും സത്യവാങ്‌മൂലവും കാണിക്കുകയും മോളുടെ കോളേജിൽ (MSM കോളേ

ഹരിതകർമ്മസേന നാടിന്റെ ആവശ്യമാണ് അവരുടെ മനോവീര്യം തകർക്കരുത്. വേങ്ങര പഞ്ചായത്ത് പ്രസിഡന്റ്

നമ്മുടെ വീടുകളിലെത്തുന്ന  ഹരിതകർമ്മസേനാംഗങ്ങളോട് മാന്യമായി പെരുമാറണം.അവർ നിങ്ങളുടെ വീടുകളിലെത്തുന്നത് ആക്രിപെറുക്കാനല്ല. വീട്ടിലെ മാലിന്യം നീക്കലല്ല അവരുടെ ജോലി. പഞ്ചായത്തിലെ മുഴുവൻ മാലിന്യങ്ങളും നീക്കാൻ അവർക്ക് സർക്കാരിൽ നിന്ന് ശമ്പളമൊന്നും ലഭിക്കുന്നില്ല. ഇതൊന്നും മനസിലാക്കാതെ ചിലരുടെ ധാർഷ്ട്യവും ധിക്കാരവും മൂലം ഹരിതകർമ്മ സേനാംഗങ്ങൾക്ക് ജോലി ചെയ്യാൻ പറ്റാനാവാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.കഴുകി ഉണങ്ങിയ വൃത്തിയുള്ള പ്ളാസ്റ്റിക്കുകൾ ആണ് ഹരിതകർമ്മ സേനാംഗങ്ങൾക്ക് നൽകേണ്ടത്. (വൃത്തിയുള്ള പ്ളാസ്റ്റിക്കുകളെ മെഷീനിൽ പൊടിച്ചെടുക്കാനാവൂ). ഒപ്പം നിർബന്ധമായും ഓരോ വീട്ടുകാരും 50 രൂപ വീതവും ഷോപ്പുടമകൾ 100 രൂപ വീതവും നൽകുകയും വേണം. ഒരു വാർഡിലെ മുഴുവൻ പ്ളാസ്റ്റിക്കുകളും ചാക്കിൽ കെട്ടി വാഹനത്തിൽ കയറ്റിവിടുന്നത് ഇവർ തനിച്ചാണ്.ഈ സഹോദരിമാർക്കും കുടുംബമുള്ളതാണ്. അവർക്കും ജീവിക്കണം.പ്ളാസ്റ്റിക്ക് ഉണ്ടേലും ഇല്ലേലും ഇവർ എത്തുമ്പോൾ 50 രൂപ നൽകണം. അത് പിച്ച കാശായിട്ടല്ല നൽകേണ്ടത്.അവർ ചെയ്യുന്ന ജോലിയുടെ മഹത്വം ഏറെ വലുതാണ്.അവരുടെ അഭിമാനത്തെ മുറിവേൽപ്പിക്കുന്ന ഒരു നടപടികളും ഉണ്ടാവരുത്.അവർ ചെയ്യുന്

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm