ഭൂമിയിന്‍മേലുള്ള ഉടമസ്ഥാവകാശം മാറുന്നതിനനുസരണമായി , ഭൂ ഉടമകളുടെ പേരില്‍ നികുതി പിരിക്കുന്നതിനായി , വില്ലേജ് രേഖകളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനെയാണ് ജമമാറ്റം അഥവാ പോക്കുവരവ് എന്നുപറയുന്നത് . 1966 ലെ ട്രാന്‍സ്ഫര്‍ ഓഫ് റജിസ്ട്രി ചട്ടങ്ങള്‍ പ്രകാരമാണ് . ജമമാറ്റം നടക്കുന്നത് . വില്ലേജ് ഓഫീസര്‍ മുമ്പാകെയാണ് പോക്കുവരവിന് അപേക്ഷിക്കേണ്ടത് . 1966 ലെ പോക്കുവരവ് ചട്ടങ്ങള്‍ വഴിയാണ് കേരളസംസ്ഥാനത്ത് നാളത് നടന്നുവരുന്നതെങ്കിലും ടി നടപടികൾ 1908 ലെ ഇന്ത്യൻ രജിസ്ട്രേഷൻ ആക്ട് , 1882 ലെ ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടീസ് ആക്ട് , 1925 ലെ ഇന്ത്യൻ സക്സഷൻ ആക്ട്, 1956 ലെ ഹിന്ദു മൈനോരിറ്റി ആന്റ് ഗാഡിയൻഷിപ്പ് ആക്ട് , 1899 ലെ ഇന്ത്യൻ സ്റ്റാംപ് ആക്ട്, 1972 ലെ ഇന്ത്യൻ എവിഡൻസ് ആക്ട്, 1872 ഇന്ത്യൻ കോണ്‍ട്രാക്ട് ആക്ട , 1890 ലെ ഗാർഡിയൻസ് ആന്‍ഡ് വാർഡ് ആക്ട്,- 1964 ലെ കേരള ഭൂപതിവ് നിയമം, 1963 കേരള ഭൂപരിഷ്ക്കരണ നിയമം എന്നിങ്ങനെ വളരെയധികം നിയമങ്ങളുും ചട്ടങ്ങളുുമായി ബന്ധപ്പെട്ട് കിടക്കുന്ന വളരെ സങ്കീർണ്ണമായ ഒരു പ്രക്രിയയാണ...
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.