*മന്ത്രിസഭ യോഗ നിർദ്ദേശങ്ങൾ* വാരാന്ത്യ ലോക്ക്ഡൗണ് ഏര്പ്പെടുത്തും രാത്രിയാത്രകള്ക്ക് നിരോധനം വിവാഹം, മരണാനന്തര ചടങ്ങുകള് എന്നിവയില് പങ്കെടുക്കുന്നവരുടെ എണ്ണം 25 ആയി കുറയ്ക്കും ഹോട്ടലുകളിലും ബാറുകളിലും പാര്സല് സൗകര്യം മാത്രം ബസുകളില് നിന്നു കൊണ്ടുള്ള യാത്ര നിരോധിക്കും വിനോദ സഞ്ചാര കേന്ദ്രങ്ങള് അടയ്ക്കും *ഉത്സവങ്ങള്, പള്ളി പെരുന്നാളുകള് എന്നിവ ആചാരം മാത്രമായി നടത്തണം, ആഘോഷങ്ങള് അനുവദിക്കില്ല* സിനിമ തിയേറ്ററുകള് അടയ്ക്കും പൊതു പരിപാടികള്ക്കും നിയന്ത്രണം ഏര്പ്പെടുത്തും മാളുകള്, മാര്ക്കറ്റുകള് എന്നിവിടങ്ങളില് നിയന്ത്രണം കടുപ്പിക്കും കോവിഡ് ക്ലസ്റ്ററുകള് രൂപപ്പെട്ടാല് വാണിജ്യ സ്ഥാപനങ്ങള് അടക്കം അടച്ചിടേണ്ടിവരും കോളേജുകളില് ഓഫ് ലൈന് ക്ലാസുകള് നിര്ത്തും റോഡുകളില് പൊലീസ് നിരീക്ഷണം ശക്തമാക്കും
കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.