പോസ്റ്റുകള്‍

ജനുവരി 15, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പാമ്പുകടിയേറ്റാല്‍ വനം വകുപ്പ് നല്‍കുന്ന നഷ്ടപരിഹാരവും ചികില്‍സാ സഹായവും ലഭിക്കാൻ ചെയേണ്ടത്

ഇമേജ്
പാമ്പുകടിയേറ്റാല്‍ വനം വകുപ്പ് നല്‍കുന്ന ചികില്‍സാ സഹായവും നഷ്ടപരിഹാരവും സംബന്ധിച്ച നടപടിക്രമങ്ങളെക്കുറിച്ച് നിരവധിയാളുകള്‍ സംശയമുന്നയിക്കുന്നുണ്ട്. പാമ്പ് കടിയേറ്റാല്‍ ചികിത്സയ്ക്കും മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്കും വനം വകുപ്പ് ധനസഹായം നല്‍കി വരുന്നുണ്ട്.  ദൗര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വനം വകുപ്പ് വീട്ടിനകത്തും മറ്റും വന്ന് ഉപദ്രവകാരികളായ പാമ്പുകളെ പിടികൂടി വനപ്രദേശങ്ങളില്‍ കൊണ്ടുവിടുന്ന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ താമസസ്ഥലത്തിനടുത്തുള്ള വനം വകുപ്പ്   നിയോഗിച്ചിട്ടുള്ള ഇത്തരം ആളുകളെ കണ്ടെത്താനും ബന്ധപ്പെടേണ്ട നമ്പര്‍ കിട്ടുന്നതിനുമായി സര്‍പ്പ (SARPA) എന്ന പേരില്‍ ഒരു ആന്‍ഡ്രോയിഡ് ആപും പ്ലേസ്റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്.  ചികിത്സാ സഹായത്തിനും സമാശ്വാസ ധനസഹായത്തിനും e-district-ല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ അടുത്തുള്ള അക്ഷയ കേന്ദ്രത്തെ സമീപിച്ചാല്‍ മതിയാകും. വന്യജീവി ആക്രമണംമൂലം പരിക്കേറ്റവര്‍ക്കും, മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ധനസഹായം ലഭിക്കുവാന്‍ അര്‍ഹതയുണ്ട്. ചികിത്സാ ചെലവിനായ

മലപ്പുറം ജില്ലാ ഒളിമ്പിക് ഗെയിംസിൽ VVC വലിയോറ ഫൈനലിൽ പ്രവേശിച്ചു

ഇമേജ്
മലപ്പുറം ജില്ലാ ഒളിമ്പിക് ഗെയിംസിൽ  സീനിയർ ജില്ലാ വോളിബോൾ മത്സരത്തിൽ വി വി സി വലിയോറ ഫൈനലിൽ പ്രവേശിച്ചു  ഇന്ന് തേഞ്ഞിപ്പാലത്തെ   കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ അരങ്ങേരിയ മത്സരത്തിൽ   വിജയികളായി ഫൈനലിൽ പ്രവേശിച്ചു. മലപ്പുറം ജില്ല ഒളിമ്പിക്സ് അസോസിയേഷൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ വെച്ച്  നടത്തിയ  വോളിബോൾ മത്സരത്തിൽ  എതിർ ഇല്ലാത്ത മൂന്ന് സെറ്റുകൾക്ക്  അപ്പോളോ വള്ളിക്കുന്നിനെ തോൽപ്പിച്ചു കൊണ്ട് വി വി സി വലിയോറ  സെമിയിൽ പ്രവേശിക്കുകയും  സെമിയിൽ യുവധാര കോട്ടക്കലിനെ തോൽപ്പിച്ചുകൊണ്ട് വി വി സി വലിയോറ  ഫൈനൽ മത്സരത്തിൽ പ്രവേശിച്ചു പതിനെട്ടാം തീയതി ചൊവ്വാഴ്ച നടക്കുന്ന ഫൈനൽ  മത്സരത്തിൽ  EMEA കൊണ്ടോട്ടി യെ നേരിടുന്നു 

മലപ്പുറം ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ചേറൂർ പി.പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി

ഇമേജ്
മലപ്പുറം ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ചേറൂർ പി.പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി മഞ്ചേരി : മലപ്പുറം ജില്ലാ അസോസിയേഷൻ നടത്തുന്ന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ  ചേറൂർ പി.പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ  എഫ്.സി അരീക്കോടിനെതിരെ 1-0 ന് വിജയിച്ച് ചാമ്പ്യന്മാരായി. മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹൈ സ്കൂളിൽ വെച്ചാണ് മത്സരങ്ങൾ നടന്നത്. 44 ടീമുകൾ പങ്കെടുത്ത സബ് ജൂനിയർ ചാമ്പ്യൻഷിപ്പിലാണ്  ചേറൂർ പി.പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കളായത്. KYDF ഫുട്ബോൾ അക്കാദമിയാണ് ചേറൂർ സ്കൂളിനെ പരിശീലിപ്പിക്കുന്നത്.

today news

കൂടുതൽ‍ കാണിക്കുക