മണാലിയില്‍ ഈ സീസണിലെ ആദ്യ മഞ്ഞുവീഴ്ച തുടങ്ങിഅടുത്ത ദിവസം ശക്തമാകും manali latest news

ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ഈ സീസണിലെ ആദ്യ മഞ്ഞു വീഴ്ച തുടങ്ങി. ഇന്നലെയാണ് മണാലിയില്‍ മഞ്ഞു മഴ പെയ്തത്. ജനുവരി നാലിന് ശ്രീനഗറിലും മഞ്ഞുമഴ പെയ്തിരുന്നു. ഇന്ന് രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ മണാലിയില്‍ 36 മില്ലി മീറ്റര്‍ മഞ്ഞും മഴയും പെയ്തു. നാളെ മുതല്‍ ഞായര്‍ വരെയും മണാലിയില്‍ മഞ്ഞുവീഴ്ചക്ക് സാധ്യതയുണ്ട്. കനത്ത മഞ്ഞുവീഴ്ചക്കാണ് ഇനിയുള്ള ദിവസങ്ങളില്‍ സാധ്യതയുള്ളത്. കുളു, സ്പിതി മേഖലകളിലും കനത്ത മഞ്ഞുവീഴ്ചയാണ് ഇനിയുള്ള നാളുകളില്‍ പ്രതീക്ഷിക്കുന്നത്. ജനുവരി 7 നും 9 നും ഇടയില്‍ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചക്കും സാധ്യതയുള്ളതിനാല്‍ ഇതുവഴി പോകുന്ന സഞ്ചാരികള്‍ ജാഗ്രത പാലിക്കണം. ഷിംലയിലും മറ്റും കനത്ത മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്.