കെ-റെയിലിന്റെ അർധ അതിവേഗപാത സിൽവർ ലൈൻ നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് പറയാനുള്ളത് നേരിൽ കേൾക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്‌ച പകൽ 11ന് തിരുവനന്തപുരത്ത് ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിലാണ് ആദ്യയോഗം. രാഷ്‌ട്രീയപാർടികളുടെയും സംഘടനകളുടെയും പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. പദ്ധതി വിശദീകരിച്ച് സംശയങ്ങൾ ദൂരീകരിക്കും. 27ന് മുമ്പ് ജില്ലകളിൽ യോഗങ്ങൾ പൂർത്തിയാക്കും. എറണാകുളത്ത് ആറിനും കൊല്ലത്ത് 12നും 14ന് പത്തനംതിട്ടയിലും 17ന് തൃശൂരും 20ന് കണ്ണൂരും യോഗം ചേരും. കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് നാലു മണിക്കൂർകൊണ്ട് യാത്രചെയ്യാൻ കഴിയുന്ന സിൽവർ ലൈൻ കേരളത്തിന്റെ അഭിമാനപദ്ധതിയാണ്. കൊച്ചി–-തിരുവനന്തപുരം യാത്രാസമയം -ഒന്നര മണിക്കൂറായി ചുരുങ്ങും. സംസ്ഥാനത്തെ വിവിധയിടങ്ങൾ തമ്മിലുള്ള യാത്രാസമയം നാലിലൊന്നായി കുറയും. നിർമാണത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. പാത പൂർത്തിയാകുന്നതോടെ വ്യവസായ, സാങ്കേതിക, ടൂറിസം മേഖലകളിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കും. എന്നാൽ, ഒരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷ പാർടികളും പദ്ധതി അട്ടിമറിക്കാനു