വേങ്ങര : പരപ്പിൽ പാറ യുവജന സംഘം (പി വൈ എസ് ) ന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ഫയർ റസ്ക്യൂടീം ,സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് ദുരന്ത ലഘൂകരണ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി വേങ്ങര സർക്കിൾ ഇൻസ്പെക്ടർ ശ്രീ - ഹനീഫ ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്, ക്ലബ്ബ് ഉപദേശക സമിതി അംഗം ഗംഗാധരൻ കക്കളശ്ശേരി, അസീസ് കൈപ്രൻ, മുഹ്‌യദ്ധീൻ കീരി എന്നിവർ പ്രസംഗിച്ചു. മലപ്പുറം ഫയർ റസ്ക്യൂ ഓഫീസർമാരായ ബാലചന്ദ്രൻ ,മുരളി എന്നിവർ ഫയർ സ്കൂ ക്ലാസും, സിവിൽ ഡിഫൻസ് അംഗങ്ങളായ അൻവർ വി,അനൂപ് വെണ്ണില,അൻവർ എം , എന്നിവർ പ്രാഥമിക ശുശ്രൂഷ ക്ലാസിനും നേതൃത്വം നൽകി.ചടങ്ങിൽ വെച്ച് മലപ്പുറം സിവിൽ ഡിഫൻസ് അംഗമായി പാസ്സ് ഔട്ട് ആയി പുറത്തിറങ്ങിയ ക്ലബ്ബ് അംഗം ഷിജി പാറയിൽ-നും സൈക്കിൾ മാർഗം ലഡാക്കി പോയി തിരിച്ചെത്തിയ ക്ലബ്ബ് അംഗം മുഹമ്മദ് ഷബീബിനെയും ആദരിച്ചു. ക്ലബ്ബ് ഭാരവാഹികളായ ശിഹാബ് ചെള്ളി, അദ്നാൻ ഇരുമ്പൽ, അസ്ക്കർ കെ കെ ജഹീർ ഇ കെ ,അക്ബർ എ കെ ,ജംഷീർ ഇ കെ എന്നിവർ പരിപാടിക്ക് ന...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.