പോസ്റ്റുകള്‍

ഡിസംബർ 26, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

PYSന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി ദുരന്ത ലഘൂകരണ ബോധവൽക്കരണ ക്ലാസും, ഷിജി വലിയോറക്ക് ആദരവും സംഘടിപ്പിച്ചു

ഇമേജ്
പരപ്പിൽപാറ യുവജനസംഘത്തിന്റെ  വാർഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ഫയർ & റെസ്ക്യൂ ടീമിന്റെ സഹായത്തോടെ ദുരന്ത ലഘൂകരണ ബോധവൽക്കരണ ക്ലാസും വേങ്ങരയിൽ നിന്നും ആദ്യമായി സംസ്ഥാന പരിശീലനം പൂർത്തിയാക്കി സിവിൽ ഡിഫൻഡ് വളണ്ടിയറായി പാസ്സ് ഔട്ടായി പുറത്തിറങ്ങിയ പരപ്പിൽപാറ യുവജന സംഘം മെമ്പർ ഷിജി പാറയിലിന് ആദരവും സംഘടിപ്പിച്ചു.ഇന്ന് ഉച്ചക്ക് 3pm ചെള്ളിത്തൊടു മദ്രസ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഷിജി വലിയോറക്കുള്ള പരപ്പിൽപാറ യുവജന സംഘത്തിന്റെ ആദരവ് വേങ്ങര പോലീസ് സ്റ്റേഷനിലെ SHO മുഹമ്മദ്‌ ഹനീഫ സാർ കൈമാറി 

കിറ്റക്സ് ജീവനക്കാർ പൊലീസ് ജീപ്പുകൾ കത്തിച്ച സംഭവം കിറ്റക്സ് മുതലാളിയുടെ വെളിപ്പെടുത്താൽ

ഇമേജ്
കലാപ സമാനം കിഴക്കമ്പലം’: 3 ജീപ്പുകൾ തകർത്തു, ഒരെണ്ണം കത്തിച്ചു; സ്ഥിതി നിയന്ത്രണ വിധേയം കിറ്റക്സ് ജീവനക്കാർ പൊലീസ് ജീപ്പുകൾ കത്തിച്ച സംഭവം കിറ്റക്സ് മുതലാളിയുടെ വെളിപ്പെടുത്താൽ കേൾക്കാം  കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് ജീവനക്കാർ തകർത്തത് മൂന്ന് പൊലീസ് ജീപ്പുകൾ. ഇതിൽ ഒന്ന് പൂർണമായും തീയിട്ട് നശിപ്പിച്ചു. 500 ഓളം പേരാണ് അക്രമം നടത്തിയത്. ഇവർക്കിടയിൽ നിന്ന് നാട്ടുകാരാണ് പൊലീസുകാരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. മദ്യലഹരിയിലായിരുന്നു തൊഴിലാളികൾ അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരമെന്ന് ജില്ലാ റൂറൽ പൊലീസ് സൂപ്രണ്ട് കെ കാർത്തിക് പറഞ്ഞു. സ്ഥലത്ത് തർക്കം നടക്കുന്നതായി വിവരം കിട്ടിയാണ് രണ്ട് ജീപ്പുകളിലായി പൊലീസ് സംഘം എത്തിയത്. 500 ഓളം പേരാണ് സ്ഥലത്തുള്ളതെന്ന് വ്യക്തമായതോടെ ഇൻസ്പെക്ടറെ വിവരം അറിയിച്ചു. ഇതോടെ സിഐയും സ്ഥലത്തെത്തി. അതുവരെ തമ്മിലടിച്ച തൊഴിലാളികൾ ഇതോടെ പൊലീസുകാർക്കെതിരെ തിരിഞ്ഞു. സ്ഥലത്ത് കല്ലേറുണ്ടായി. ഇതിലാണ് സിഐക്ക് തലക്ക് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന പൊലീസുകാർക്കും പരിക്കുണ്ട്. നാട്ടുകാരാണ് ഇവരെ രക്ഷിച്ചതെന്ന് നാട്ടുകാരിലൊരാൾ ഏഷ്യാനെറ്റ് ന

15വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ജനുവരി മൂന്ന് മുതല്‍ കൊവിഡ് വാക്സീന്‍ നല്‍കും പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇമേജ്
*പ്രഭാത വാർത്തകൾ* 2021 | ഡിസംബർ 26 | 1197 |  ധനു 11 | ഞായർ | ഉത്രം 1443 ജുമാ :ഊല 20 🌹🦚🦜➖➖➖➖➖➖➖➖ 🔳രാജ്യത്ത് 15 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ജനുവരി മൂന്ന് മുതല്‍ കൊവിഡ് വാക്സീന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സീന്‍ നല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന 60 വയസിന് മുകളിലുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശത്തോടെ ബൂസ്റ്റര്‍ ഡോസ് നല്‍കും. ഭാരത് ബയോട്ടെക്കിന്റെ കോവാക്സിന് കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഒമിക്രോണ്‍ വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മോദി പറഞ്ഞു. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുകയാണ്. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടതെന്നും മോദി പറഞ്ഞു. കൊറോണയെ നേരിട്ടതിന്റെ അനുഭവം നമുക്കുണ്ട്. ഒമിക്രോണ്‍ വ്യാപനത്തെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ആരംഭിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 🔳2024-ല്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ബി.ജെ.പി. ഭരണഘടന മാറ്റുമെന്നും സംവരണ സമ

today news

കൂടുതൽ‍ കാണിക്കുക