ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ 16, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സി പി ഐ (എം) കോട്ടക്കൽ ഏരിയ കമ്മിറ്റി വേങ്ങരയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

മത സാഹോദര്യത്തിന്റെ കാവലാളാവുക നാടിന്റെ ശാന്തികാക്കുക  സി പി ഐ (എം) കോട്ടക്കൽ ഏരിയ കമ്മിറ്റി വേങ്ങരയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടി  ജില്ലാ സെക്രട്ടറിയേറ്റ്സെ അംഗം VP അനിൽ ഉദ്ഘാടനം നിർവഹിച്ചു  ടി അലവിക്കുട്ടി അധ്യക്ഷനായ പരിപാടിയില്‍ സി പി ഐ എം കോട്ടക്കല്‍ ഏരിയാ സെക്രട്ടറി തയ്യില്‍ അലവി,സി ഐ ടി യു ജില്ലാ സെക്രട്ടറി കബീര്‍ മാസ്റ്റര്‍,ഷക്കീല ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തിരൂർ ശിഹാബ്‌ തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ2022 ഫെബ്രുവരി 26നു ശനിയാഴ്ച നാടിനു സമർപ്പിക്കും.

2022 ഫെബ്രുവരി 26നു ശനിയാഴ്ച തിരൂർ ശിഹാബ്‌ തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നാടിനു സമർപ്പിക്കും. 8 ഏക്കറയോളം സ്ഥലത്ത്‌ 80 കോടി രൂപ ചിലവഴിച്ച്‌  ഒന്നരലക്ഷത്തോളം ചതുരശ്ര അടി കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞു. പൂർണ്ണമായും എയർ കണ്ടീഷൻ സൗകര്യം, നവീനമായ സൗകര്യങ്ങളോടെ അഞ്ച്‌ ഓപ്പറേഷൻ തിയേറ്ററുകൾ, അന്തർ ദേശീയ നിലവാരമുള്ള ലബോറട്ടറികൾ. 24 മണിക്കൂർ പ്രവർത്തിക്കുന്ന വിദഗ്ദ ഡോക്ടർമാരടങ്ങുന്ന ട്രോമാകെയർ ടീം, അത്യന്താധുനിക റേഡിയോളജി വിഭാഗം. അമ്മക്കും കുഞ്ഞിനും സുരക്ഷയൊരുക്കുന്ന പ്രസവ ശിശുരോഗ വിഭാഗങ്ങൾ, ലോക പ്രശസ്ത മെഡിക്കൽ സർവ്വകലാശാലകളുമായി സഹകരിച്ച്‌ പദ്ധതികൾ, വിദഗ്ദ ഡോക്ടർ മാരുടെ സേവനം,  എല്ലാ നിലകളിലേക്കും ലിഫ്റ്റ്‌ സൗകര്യം, മികച്ച ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌, ഹെലിപ്പാഡ്‌, വിശാലമായ കാർ പാർക്കിംഗ്‌ സൗകര്യം എന്നിവ പ്രത്യാകതകളാണു. 5000ത്തിലധികം സഹകാരികളുടെ സഹകരണ ത്തോടെ ഭീമമായ വായ്പാ ബാദ്ധ്യതകളില്ലാതെപദ്ധതി യാഥാർത്ഥ്യമാകുന്നു. 2022 ഫെബ്രുവരി  26 നു ശനിയാഴ്ച ഭാഷാപിതാവിന്റെ മണ്ണിൽ തിരൂർ പുഴയുടെ ഓരത്ത്‌ ഏറ്റിരിക്കടവിൽ  സയ്യിദ്‌ മുഹമ്മദലി ശ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm