ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ 13, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പെൺകുട്ടികളുടെ സബ്ജൂനിയർ വോളിബോളിൽ VVC വലിയോറ ചാമ്പ്യന്മാരായി

ഇന്ന് അരിയല്ലൂരിൽ വെച്ച് നടന്ന മലപ്പുറം ജില്ല  സബ്ജൂനിയർ വോളിബോൾ  ജമ്പ്യാൻഷിപ്പിൽ  പെൺകുട്ടികളുടെ വിഭാഗത്തിൽ VVC വലിയോറ  ചാമ്പ്യന്മാരായി

കൊച്ചി ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടർ 19 ടീമിൽ സെലെക്ഷൻ നേടിയ ഈ അപ്പുവിന്റെ ജീവിതകഥ നിങ്ങളറിയണം

അപ്പു ജനിക്കുന്നത് തൃശൂർ വിയ്യൂർ ജയിലിലാണ്. അവൻ ഒരു തെറ്റും ചെയ്തിട്ടല്ല.. തെറ്റ് ചെയ്ത് ജയിലിൽ എത്തിയത് അവന്റെ അമ്മ ആയിരുന്നു. അവൻ വളർന്നതും അമ്മക്കൊപ്പം ആ ജയിലിൽ തന്നെ ആയിരുന്നു. അഞ്ചു വയസ്സ് ആയപ്പോൾ അവനെ നിയമപ്രകാരം ജ്യൂവനയിൽ ഹോമിലേക്ക് മാറ്റി. അവിടെ  യുള്ള കുട്ടികൾക്ക് ഒപ്പം അവൻ കളിച്ചു വളർന്നു. അതിനിടയിൽ ജയിലിൽ നിന്ന് ഇറങ്ങിയ അവന്റെ അമ്മ അവനെ കാണാൻ പോലും നിൽക്കാതെ എവിടേക്കോ പോയി. അധികാരികൾ പല തവണ അവരെ കോൺടാക്ട് ചെയ്യാൻ ശ്രെമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു തെറ്റും ചെയ്യാതെ ഭൂമിയിലേക്ക് വന്ന അവൻ ജനിച്ചത് ജയിലിലും വളർന്നത് ജ്യൂവനയിൽ ഹോമിലും. പരിമിതമായ സൗകര്യങ്ങളിൽ വളർന്ന അവൻ ഇന്ന് കൊച്ചി ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടർ 19 ടീമിൽ സെലെക്ഷൻ നേടിയിരിക്കുന്നു.. നമ്മൾ അല്ലാതെ അവനെ അഭിനന്ദിക്കാൻ ആരാണ് ഉള്ളത്..❤ അപ്പുവിന് നമ്മുക്ക് അഭിനന്ദനങ്ങൾ അർപ്പിക്കാം ഒപ്പം ഷെയർ ചെയ്ത് അവന്റ നേട്ടം എല്ലാവരിലേക്കും എത്തിക്കാം.❤❤🌹 (Coppy )

പോലീസിന്റെ ഏറ്റവും പുതിയ അറിയിപ്പ്. "വ്യാജ സന്ദേശങ്ങളും വിഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കപെടുന്നവർ സൈബർ പോലീസ് ടീമിന്റെ നിരീക്ഷണത്തിലാണ്"

സമൂഹത്തിൽ വർഗ്ഗീയ രാഷ്ട്രീയ വിദ്വേഷവും മതസ്പർദ്ധയും പരത്തി, വിഭാഗീയതയും പരിഭ്രാന്തിയും സൃഷ്ടിച്ച് അതുവഴി സാമുദായിക ധ്രുവീകരണം നടത്തുക എന്ന ഉദ്ദേശത്തോടെ വ്യാജ സന്ദേശങ്ങളും വിഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രചാരണം നടത്തുന്നവർ സൈബർ പോലീസ് ടീമിന്റെ നിരീക്ഷണത്തിലാണ്. ഇത്തരക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്ന് കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു 

21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യക്ക്

21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യക്ക്. 21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യക്ക്.   21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യക്ക്. 21 വർഷത്തിനുശേഷം ഇസ്രായേലിലെ എയ്ലാറ്റിൽ നടന്ന 70-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ  ഇന്ത്യയെ പ്രതിനിധീകരിച്ച് പഞ്ചാബിൽ നിന്നുള്ള 21-കാരിയായ ഹർനാസ് സന്ധുവിന് കിരീടനേട്ടം. അഭിനന്ദനങ്ങൾ 🌹🌹🌹

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm