പോസ്റ്റുകള്‍

മേയ് 19, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഊരകം മലയിൽ ടിപ്പർലോറി മറിഞ്ഞ് രണ്ടാൾക്ക് പരിക്ക്

വേങ്ങര:ഊരകം മലയിൽ പൂളാപ്പീസിനുസമീപം മിനി ഊട്ടിയിലേക്ക് പോകുന്നവഴിക്ക് ബദാംപടിയിൽ മെറ്റലുമായി വരികയായിരുന്ന ടിപ്പർലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ഡ്രൈവർ കാരാത്തോട് ചുങ്കം കോണോമ്പാറ റാഷിദ് (24), ഉടമ വേങ്ങര വെട്ടുതോട് കൊളക്കാട്ടിൽ അനസ് (28) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. ഊരകം മലമുകളിലെ പാറമടയിൽനിന്ന് കരിങ്കൽച്ചീളുകൾ കയറ്റിവരുന്നതിനിടെ നിയന്ത്രണംവിട്ട് ലോറി മറിയുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട അനസിനേയും റാഷിദിനേയും മലപ്പുറത്തുനിന്ന്‌ എത്തിയ അഗ്നിരക്ഷാസേനയും ഇ.ആർ.എഫ്., ട്രോമാകെയർ പ്രവർത്തകരും ചേർന്ന് വാഹനത്തിൽനിന്ന് പുറത്തെടുത്ത് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അനസിന്റെ പരിക്ക് ഗുരുതരമാണ്.

എ.ആർ. നഗർ പഞ്ചായത്തോഫീസിലേക്ക് മാർച്ച് നടത്തി

എ.ആർ.നഗർ:ഡി.വൈ.എഫ്.ഐ. മേഖലാകമ്മിറ്റി എ.ആർ.നഗർ പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ച് നടത്തി. എ.ആർ. നഗറിൽ നിലവിലുള്ള കുടിവെള്ളപദ്ധതി കാര്യക്ഷമമായി പ്രവർത്തിപ്പിക്കുക, ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പഞ്ചായത്ത് ഭരണസമിതി നയം തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. പി. പ്രിൻസ്‌കുമാർ ഉദ്ഘാടനംചെയ്തു. ഷാജി ചാനത്ത് അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് കെ.ടി. അബ്ദുസമ്മദ്, എം. ഇബ്രാഹിം, കെ.പി. സമീർ, എം. നവാസ്, കെ. ഗിരീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. പിന്നീട് നേതാക്കൾ പഞ്ചായത്ത് സെക്രട്ടറിയുമായി ചർച്ച നടത്തി. തിങ്കളാഴ്ച കുടിവെള്ളവിതരണം പുനഃസ്ഥാപിക്കുമെന്ന രേഖാമൂലമുള്ള ഉറപ്പിൽ സമരം അവസാനിപ്പിച്ചു.

today news

കൂടുതൽ‍ കാണിക്കുക