വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി വേങ്ങരയിലേ കർഷകരുടെ വീടുകളിൽ ജൈവ വളം നിർമ്മിക്കുന്ന ആവശ്യത്തിലേക്ക് മണ്ണിര കമ്പോസ്റ്റ് ടാങ്ക് നിർമ്മിച്ചു നൽകുന്നു. താല്പര്യമുള്ള ഗുണഭോക്താക്കൾ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓഫീസിൽ 27-02-2019 ന് മുമ്പായി ഭൂനികുതി രസീതിന്റെ പകർപ്പുമായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. Cont No. : 9947777610
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.