പോസ്റ്റുകള്‍

ഫെബ്രുവരി 6, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നാഷണൽ അത്ലറ്റിക് മീറ്റ് ജേതാവിന് കുന്നംപുറം പൗരാവലിയുടെ ഉജ്ജ്വല വരവേൽപ്പ്

ഇമേജ്
കന്നും പുറം.രാജസ്ഥാനിലെ ജയ്പൂർ സവായിമാൻ സിംഗ് സ്‌റ്റേഡിയത്തിൽ വെച്ചു നടന്ന 39 മത് ആൾ ഇന്ത്യാ മാസ്റ്റേഴ്സ് അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ഹൈജംപിൽ  വെള്ളിയും, ലോംഗ്ജംപിൽ ബ്രോൺസും നേടി ജില്ലയുടെ അഭിമാനമായി മാറിയ കുന്നുംപുറം സ്വദേശിയും, കക്കാടംപുറം അബ്ദുറഹിമാൻ നഗർ ജി.യു.പി.സ്കൂൾ അധ്യാപകനുമായ കെ.മുഹമ്മദ് മാസ്റ്റർക്ക് കുന്നംപുറം പൗരാവലി ഉജ്ജ്വല സ്വീകരണം നൽകി. കൊളപ്പുറത്തു നിന്നും, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. കക്കാടംപുറം, കുന്നുംപുറം പ്രദേശങ്ങളിൽ ഹാരമണിയിച്ചു സ്വീകരണം നൽകി .നിസാർ 'എം, മിർഷാദ്. പി.കെ, ഷാനവാസ്.സി, ഷിബു, ഇബ്രാഹിം, ഇജാസ് അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. കെ.കെ.മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ സലീം.സി.പി. സ്വാഗതവും,  വി.ടി.ഇഖ്ബാൽ നന്ദിയും പറഞ്ഞു.മാർച്ചിൽ മലേഷ്യയിൽ വെച്ചു നടക്കുന്ന ഇന്റർ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് മാസ്റ്റർ

സംഘടിത ആക്രമണം; യു ട്യൂബില്‍ നിന്നും  ‘ഡിസ്‌ലൈക്ക്’ ബട്ടണ്‍ ഒഴിവാകിയേക്കും

↪വ്യക്തികള്‍ക്കെതിരെയും സിനിമകള്‍ക്കെതിരെയും ഈയടുത്ത് സംഘടിതമായി തന്നെ ഡിസ്‌ലൈക്ക് ക്യാംമ്പയ്ന്‍ പലയാവര്‍ത്തി നടന്നിട്ടുള്ളതാണ്. ഈ വിഷയത്തില്‍ യു ട്യൂബിന് നിരവധി പരാതികളാണ് ദിവസം പ്രതി ലഭിച്ചു കൊണ്ടിരിക്കുന്നത്. സംഘടിതമായ ഈ ആക്രമണങ്ങളെ ഒടുവില്‍ വരുതിക്ക് നിര്‍ത്താന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് യു ട്യൂബ്. അനാവശ്യമായ ഡിസ്‌ലൈക്കുകള്‍ ഒഴിവാക്കാന്‍ നിരവധി പുതിയ തീരുമാനങ്ങളുമായാണ് യു ട്യൂബിന്റെ വരവ്. അതിനായി യു ട്യൂബ് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ വൈകാതെ തന്നെ നടപ്പിലാക്കുമെന്നാണ് യു ട്യൂബ് പ്രൊജക്ട് മാനേജര്‍ ടോം ലീയുങ്ങ് പറയുന്നത്.സംഘടിതമായ ഡിസ്‌ലൈക്ക് തടയുന്നതിനായി ‘ഡോണ്ട് വാണ്ട് റേറ്റിങ്’ എന്ന സൗകര്യം ഉള്‍പ്പെടുത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ ലൈക്കും ഡിസ്‌ലൈക്കും കാണാന്‍ കഴിയാത്ത രീതിയിലാകും. ഇതിന് പുറമെ വീഡിയോയുടെ ഒരു നിശ്ചിത പരിധി കഴിഞ്ഞാല്‍ ലൈക്ക്, ഡിസ്‌ലൈക്ക് സൗകര്യം കൊണ്ടു വരാനുള്ള ആലോചനയിലാണെന്നും കമ്പനി അറിയിച്ചു. വൈകാതെ തന്നെ ഇതിന്റെ തീരുമാനം ഉപഭോക്താക്കളെ അറിയിക്കുമെന്ന് പ്രൊജക്ട് മാനേജര്‍ ടോം ലീയുങ്ങ് അറിയിച്ചു.

അമ്മയ്ക്കൊരു കത്തുമായി വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസിലേക്ക്

പെരുവള്ളൂർ:വേങ്ങര സബ്ജില്ലാ തല പഠനോത്സവം ' പൊലിമ 2019 ' ഗവൺമെൻറ് എൽ പി സ്കൂൾ ഒളകരയിൽ വെച്ച് നടക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾ രക്ഷിതാക്കളെ സ്കൂളിലേക്ക് ക്ഷണിക്കുന്നതിനായി, ' അമ്മയ്ക്കൊരു കത്തുമായി ' വിളംബരജാഥ നടത്തി. സ്കൂളിൽ നിന്നും ആരംഭിച്ച റാലി പുകയൂർ അങ്ങാടിയിലുള്ള പോസ്റ്റ് ഓഫീസിൽ ആണ് അവസാനിച്ചത്. അമ്മമാരെയും,ബന്ധുമിത്രാധികളെയും തങ്ങളുടെ മികവുകൾ കാണുന്നതിലേക്കായി ക്ഷണിച്ചുകൊണ്ട് വിദ്യാർഥികൾ സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് ഒളകര പോസ്റ്റ് ഓഫീസിൽ എത്തി പോസ്റ്റ് ചെയ്യുകയായിരുന്നു. സീനിയർ അസിസ്റ്റൻറ് ശ്രീ സോമരാജ് പാലക്കൽ വിളംബരജാഥ ഫ്ലാഗ് ഓഫ് ചെയ്തു. പി ടി എ പ്രസിഡണ്ട് പി പി സെയ്ദ് മുഹമ്മദ് ആശംസകൾ നേർന്നു. അധ്യാപകരായ പി കെ ഷാജി അബ്ദുൽബാരി , ജംഷീദ്, റംസീന , ജിജിന, എന്നിവർ നേതൃത്വം നൽകി...

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

ഇമേജ്