വേങ്ങര:പി.പി.ടി.എം വൈ. എച്ച് എസ് ചേറൂർ ചെങ്ങായി ചെപ്പ് പദ്ധതിയുടെ ഭാഗമായി തെരുവോരം സന്നദ്ധ സംഘടനയുമായി സഹകരിച്ച് പാണക്കാട് പൂക്കോയ തങ്ങൾ യതീംഖാന സ്കൂൾ ചേറൂരിൽ നിന്ന് ശേഖരിച്ച ഭക്ഷണം , തെരുവിൽ കഴിയുന്ന അശരണർക്ക് എത്തിക്കാനുള്ള പദ്ധതിക്ക് തുടക്കമായി, ബഷീർ ചാലിൽ (ആൾ കേരള വീൽചെയർ റൈറ്റ്സ് അസോസിയേഷൻ ഭാരവാഹി) ഉൽഘാടനം ചെയ്‌തു പദ്ധതിയുടെ ഭാഗമായി ശേഖരിച്ച ഭക്ഷണം, കോഴിക്കോട് ,മലപ്പുറം ജില്ലകളിലെ തെരുവിൽ കഴിയുന്നവർക്ക് വിദ്യാർത്ഥികൾ വിതരണം ചെയ്തു ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് പറങ്ങോടത്ത്, പി.ടി.എ പ്രസിഡന്റ് പൂക്കുത്ത് മുജീബ്,കോർഡിനേറ്റർ അബൂബക്കർ പുളിക്കൽ , ബാബു, കെ.യു , ഫാറൂക് സി.എച്ച് , മോനച്ചൻ, ടി.പി ശശികുമാർ, കെ പി സുധീർ തെരുവോരം, അയ്യൂബ് എ കെ സ്റ്റാഫ് സെക്രട്ടറി,കെ അബ്ദുൽ മജീദ് എന്നിവർ നേതൃത്വം നൽകി.
കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.