വേങ്ങര :കുറ്റൂർ നോർത്ത് ഷറഫിയ സാംസ്കാരിക കൂട്ടായ്മ യുടെ ആഭിമുഖ്യത്തിൽ ലഹരിമുക്ത ബോധവൽക്കരണ ക്ലാസ്സ് ഘടിപ്പിച്ചു പരിപാടി വേങ്ങര ASI ഉത്ഘാടനം നിർവഹിച്ചു ഇന്ന് 4 മണിക്ക് നടന്ന ചടങ്ങിൽ വിമുക്തിമിഷൻ ജില്ലാ കോഡിനേറ്റർ ശ്രീ: ബി.ഹരികുമാർ ക്ലാസിന്ന് നേതൃതം നൽകി . ചടങ്ങിൽ ട്രോമാകെയർ മലപ്പുറം ജില്ലാ സെക്രട്ടറി ശ്രീ: പ്രതീഷ് കുമാർ,വാർഡ് മെമ്പർ,മറ്റു പ്രമുഖർ പങ്കെടുത്ത ക്ലാസ്സ് കേൾക്കുവാൻ ട്രോമാകെയർ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ,സാമൂഹ്യപ്രവർത്തകർ,നാട്ടുകാർ സന്നിതരായി
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*