വേങ്ങര. ശബരിമലയിൽ വിശ്വാസികളെ വെല്ലുവിളിച്ച് ആക്റ്റിവിറ്റുകളെ ഉപയോഗിച്ച് ആചാരത്തിന് ഭംഗം വരുത്താൻ സഹായിച്ച സർക്കാർ നിലപാടിലും കേരളത്തെ വർഗീയ വൽകരിക്കാൻ ശ്രമം നടത്തുന്ന BJP നിലപാടിലും പ്രതിഷേ ധി ച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന്ന് ടി.കെ.പൂച്ചാപ്പു.എം.ടി, അസൈനാർ ഫൈസൽ . PK - കുഞ്ഞീൻ. T v രാജഗോപാൽ, CH. അനീസ്.സി.കെ - ജീവൻ. കൈ പ്രൻ അസീസ് . CT മൊയ്തീൻ .നരിക്കോടൻ ഹസ്സർ. നേതൃത്വം നൽകി. എം.എ, അസീസ് . കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.