പോസ്റ്റുകള്‍

ജനുവരി 1, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേങ്ങര പഞ്ചായത്തിൽ നിന്നും വനിതാ മതിലിൽ പങ്കെടുത്തവർ പ്രതിജ്ഞ എടുക്കുന്നു.

ഇമേജ്

V - V - C വലിയോറയൂടെ വോളിബോൾ കോച്ചിംഗ് കേമ്പ് 3 - 1 - 2018 മുതൽ

V - V - C യൂടെ വോളിബോൾ കോച്ചിംഗ് കേമ്പ് 3 - 1 - 2018 മുതൽ ആരംഭിക്കുന്നു. എല്ലാ കുട്ടികളും രാവിലെ 6 മണിക്ക് എത്തിച്ചേരണമെന്ന്‌ അറിയിക്കുന്നു. വൈകുന്നേരം 5 മണിക്കും ഉണ്ടായിരിക്കുന്നതാണ്.പുതുതായി കേമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്കും പങ്കെടുക്കാം.

പുതുവത്സര ആഘോഷം വ്യത്യസ്ഥമായ രീതിയിൽ ആഘോഷിച്ച്‌ കെ ഇ ടി എമർജ്ജെൻസി ടീമും, ബുസ്താൻ സൗഹൃദ ചാരിറ്റി സെല്ലും

മലപ്പുറം : തെരുവിൽ അന്തിയുറങ്ങുന്ന പാവങ്ങൾക്കും, മമ്പുറം മഖാം പരിസരത്ത്‌ കഴിയുന്ന ആരോരുമില്ലാത്തവർക്കും തണുപ്പകറ്റാൻ പുതപ്പ്‌ നൽകിയാണു കെ ഇ ടി എമർജ്ജെൻസി ടീം മലപ്പുറം ജില്ലാ കമ്മിറ്റിയും, ബുസ്താൻ സൗഹൃദ ചാരിറ്റി സെൽ കേരളയും പുതുവത്സരം ആഘോഷിച്ചത്‌, *മമ്പുറത്തു നിന്നും ആരംഭിച്ച പരിപാടി കെ ഇ ടി സംസ്ഥാന പ്രസിഡന്റ്‌ അൻസാർ ബുസ്താൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കെ ഇടി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ റഷീദ്‌ പോറ്റി, സംസ്ഥാന കമ്മിറ്റി അംഗം ബാബു മലപ്പുറം, ഷമീം കോട്ടക്കൽ, ജില്ലാ ഭാരവാഹികളായ ഹക്മൽ പൊന്മള, ബുഷൈർ മഞ്ചേരി, ഫൈസൽ താണിക്കൽ മറ്റു KET പ്രവർത്തകരും പങ്കെടുത്തു.* *മമ്പുറത്തു നടന്ന പുതപ്പു വിതരണത്തിൽ എമർജെൻസി റെസ്ക്യൂ ഫോഴ്സ്‌ തിരൂരങ്ങാടി യൂണിറ്റ്‌ ഭാരവാഹികളായ ഇബ്രാഹീം കാരാടൻ, റഷീദ്‌ പി കെ, ഷംസു കെ, മറ്റു ERF പ്രവർത്തകരും, പോപ്പുലർ ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമ്മാൻ ഹംസ വേങ്ങര എന്നിവർ പങ്കെടുത്തു.* വിവിധ സൗഹൃദ കൂട്ടയ്മകളിൽ നിന്നും സുമനസുകളായ ഒരുപാട്‌ വ്യക്തികളിൽ നിന്നും വാട്സ്‌ ആപ്പ്‌ ഗ്രൂപ്പുകൾ വഴിയാണു ഈ പദ്ധതിക്ക്‌ പണം കണ്ടെത്തുന്നത്‌. *ഇരുനൂറോളം പുതപ്പുകളാണു ആദ്യ ഘട്ടത്തിൽ വിതരണം ചെയ്തത്‌*

പുതുവത്സരം ആഘോഷിച്ചു

ഇമേജ്
പുതുവൽസരദിനത്തോടനുബന്ധിച്ച് പാണ്ടികശാല, മുതലമാട് അങ്കൺവാടികളിൽ കേക്ക് മുറിച്ചപ്പോൾ

ബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ ബി.ജെ.പി. പ്രതിജ്ഞാബദ്ധം -രവി തേലത്ത്

വേങ്ങര: ഇടതുപക്ഷ സർക്കാർ നേരിട്ടും കോൺഗ്രസ് പരോക്ഷമായും ശബരിമലയിലെ ആചാരങ്ങൾ തകർക്കാൻ തുനിഞ്ഞിറങ്ങുമ്പോൾ ബി.ജെ.പി വിശ്വാസസമൂഹത്തിനോടൊപ്പം ഉറച്ചുനിൽക്കുമെന്ന് മലപ്പുറംജില്ലാ ജനറൽസെക്രട്ടറി രവി തേലത്ത്. വേങ്ങരമണ്ഡലംകമ്മിറ്റി കൂരിയാട് സംഘടിപ്പിച്ച ശബരിമല സംരക്ഷണസദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹിളാമോർച്ച ജില്ലാപ്രസിഡന്റ് ദീപ പുഴയ്ക്കൽ ഉദ്ഘാടനംചെയതു. ഗവർണ്ണർക്ക് നല്കാനുള്ള ഒപ്പുകൾ സ്വീകരിക്കലും ഗുരുസ്വാമിമാരെ ആദരിക്കലും നടത്തി. മണ്ഡലം പ്രസിഡന്റ് തെരുവത്ത് രവീന്ദ്രൻ അധ്യക്ഷനായി. ചന്ദ്രൻ മണ്ഡലത്ത്, സി. സുകുമാരൻ, കർഷകമോർച്ച പ്രസിഡന്റ് എൻ.ടി. മണികണ്ഠൻ, കെ.എം. ശിവദാസൻ എന്നിവർ പ്രസംഗിച്ചു.

പുതുവത്സരാശംസകൾ

today news

കൂടുതൽ‍ കാണിക്കുക