വേങ്ങര ഗ്രാമപഞ്ചായത്ത് സായം പ്രഭാഹോമിലെ മെമ്പരും കരകൗശലവിദക്തനുമായ ഇറ്റാമൻ നിർമിച്ച തൊപ്പി വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് വി കെ കുഞ്ഞാലൻക്കുട്ടിക്ക് ഇറ്റാമൻ സായം പ്രഭയിൽവെച്ച് അണിയിച്ചു.താൻ നിർമിച്ച തൊപ്പികളിൽ ഏറ്റവും മികച്ച തൊപ്പിയാണ് പ്രസിഡന്റ്ന്ന് അണിയിച്ചത് എന്ന് ഇറ്റാമൻ ചടങ്ങിൽ അറിയിച്ചു.എൻ ടി അബ്ദുൽ നാസർ, എ കെ സലീം,ചാക്കീരി ബാപ്പു,എ കെ ഇബ്രാഹിം ,ഇറ്റാമൻ തുടങ്ങിയവർ സംസാരിച്ചു.
കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ