*രക്ഷകർത്താക്കളുടെ ശ്രദ്ധക്ക്* ഇക്കഴിഞദിവസം കേരളത്തിലെ ഒരു സർക്കാർ സ്കൂളിൽ പത്ത് വയസുള്ള പെൻകുട്ടിയെ അന്വേഷിച്ച് ഒരു അപരിചിതനായ ചെറുപ്പക്കാരൻ സകൂളിൽ എത്തി .അയാൾ നേരെ ഓഫീസ് റൂമിലേക്ക് ചെന്ന് സ്വയം പരിചയപ്പെടുത്തി, എന്നിട്ട് അധ്യാപികയോട് പറഞു. പെൺകുട്ടിയുടെ അമ്മക്ക് സുഖമില്ല, ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടുകാർ പറഞതനുസരിച്ച് ഞാൻ കുട്ടിയെ കൂട്ടിക്കൊണ്ട് പോകാൻ വന്നതാണ്. ഉടൻ അധ്യാപിക വന്നയാളോട് കുട്ടിയുടെ മാതാ പിതാക്കളുടെ പേരും ,മേൽവിലാസവും അന്വേഷിച്ചു. തുടർന്ന് അപരിചിതൻ പെൺകുട്ടിയുടെ രക്ഷകർത്താക്കളുടെ ശരിയായ പേരും മേൽവിലാസവും അധ്യാപികയോട് പറഞു. എങ്കിലുംപിതാവ് വിദേശത്തായതിനാൽ കുട്ടിയുടെ അമ്മയുടെ മൊബൈൽ നമ്പറിലേക്ക് അധ്യാപിക വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനിടയിൽ അപരിചിതൻ അക്ഷമനായി .ഇത് കണ്ട അധ്യാപിക പ്യൂണിനെ വിട്ട് പെൺകുട്ടിയെ ഓഫീസിലേക്ക് വിളിപ്പിച്ചു. ഓഫീസിലെത്തിയ കുട്ടിയോട് അമ്മക്ക് സുഖമില്ലെന്നും കുട്ടിയെ കൂട്ടിക്കൊണ്ട് പോകാൻ വന്ന ആളാണ് ഇതെന്നും അമ്മയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നിലെന്നും അധ്യാപിക അറിയിച്ചു. പെൺകുട്ടി പറഞു; കഴിഞ...
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ