വേങ്ങര: മികച്ച കൃഷി ഓഫീസർക്കുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്ക്കാരം നേടിയ വേങ്ങരയിലെ പ്രകാശ് പുത്തൻ മoത്തിലിനെ സ്വതന്ത്ര കർഷക സംഘം വേങ്ങര നിയോജക മണ്ഡം കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ഉപഹാരം നൽകി. മണ്ഡലം പ്രസിഡന്റ് പി.ടി മൊയ്തീൻ കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി യൂസുഫലി വലിയോറ, എ.എ.മുഹമ്മദ് കുട്ടി, കെ.പി മുഹമ്മദലി, സലാം പറപ്പൂർ, പി.എം ഹബീബുള്ള, എന്നിവർ സംബന്ധിച്ചു.
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.