പോസ്റ്റുകള്‍

ജൂൺ 28, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കുടിവെള്ള പദ്ധതികൾ നാടിന്റെ ജലസമ്പത്തായി മാറണം -പി.കെ.കുഞ്ഞാലിക്കുട്ടി

ഇമേജ്
     വേങ്ങര: കുടിവെള്ള പദ്ധതികൾ നാടിന്റെ ജലസമ്പത്തായി മാറണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വലിയോറ പാണ്ടികശാല തട്ടാഞ്ചേരി മല കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ എല്ലാവരുടെയും സഹകരണംആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ കുഞ്ഞാലൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സലീം കുരുവമ്പലം, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഇ.മുഹമ്മദലി, വി.ഉമ്മു ഐമൻ യൂസുഫലി, എൻ.ടി മുഹമ്മദ് ശരീഫ്, പി.കെ ഉസ്മാൻ ഹാജി, യു.കെ .സൈതലവി ഹാജി, ടി. അലവിക്കുട്ടി, പി.മുഹമ്മദാജി, കെ.കുമാരൻ എന്നിവർ സംസാരിച്ചു.വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ പി.ടി അബ്ദുന്നാസർ റിപ്പോർട്ട് അവതരിപ്പിച്ചു.വാർഡ് വികസന സമിതി കൺ വീനർ യൂസുഫലി വലിയോറ സ്വാഗതവും വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എഞ്ചിയിനർ അജ്മൽ കാലടി നന്ദിയും പറഞ്ഞു.  captonതട്ടാഞ്ചേരിമല കുടിവെള്ള പദ്ധതിക്ക് ഫണ്ടനുവദിച്ച പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിന് വാർഡ് വികസന സമിതിയുടെ സ്നേഹോപഹാരം വേങ്ങര ഗ്രാമ

Fish